കോട്ടോപ്പാടം: തിരുവിഴാംകുന്ന് ജി.എല്‍.പി സ്കൂളില്‍ പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് ജനകീയ ചര്‍ച്ച സംഘടിപ്പിച്ചു. പി ടിഎ പ്രസിഡന്റ് നിയാസ് ബാബു ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാ പകന്‍ നാരായണന് മാസ്റ്റര്‍ അധ്യക്ഷനായി.ദാമോദരന്‍ നമ്പീശന് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി.സിദ്ധിക്ക ടീച്ചര്‍ സ്വാഗതവും സീ നിയര്‍ അസിസ്റ്റന്റ് സലീം മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
