അലനല്ലൂര്‍: മുണ്ടക്കുന്ന് എ.എല്‍.പി. സ്കൂളില്‍ പാഠ്യ പദ്ധതി പരിഷ് കരണവുമായി ബന്ധപ്പെട്ട ജനകീയ ചര്‍ച്ച വിപുലമായി നടന്നു. നൂ റോളം വരുന്ന പങ്കാളികളെ അധ്യാപകര്‍ ഉള്‍പ്പെടുന്ന ആറു ഗ്രൂപ്പുക ളാക്കി തിരിച്ച് 37 ചോദ്യങ്ങള്‍ ഓരോ ഗ്രൂപ്പിലും തുല്യമായി വീതിച്ചു നല്കി.സമൂഹ ചര്‍ച്ചക്കുള്ള കുറിപ്പിലെ 26 ഫോക്കസ് മേഖലകളും ആറു ഗ്രൂപ്പുകള്‍ക്ക് തുല്യമായി വീതിച്ചു നല്കി ചര്‍ച്ച നടത്തി അഭി പ്രായ കുറിപ്പുകള്‍ തയാറാക്കി.ഓരോ ഗ്രൂപ്പും അവതരിപ്പിച്ച കുറിപ്പു കള്‍ ക്രോഡീകരിച്ച് പഞ്ചായത്ത് തലത്തിലേക്കും മറ്റു സര്‍ക്കാര്‍ തല ങ്ങളിലേക്കും കൈമാറും.
ഓരോ ഗ്രൂപ്പുകളിലും നടന്ന ചര്‍ച്ചയ്ക്ക് ശേഷം ഓരോരുത്തരും ആ ഗ്രൂപ്പിന്റെ അവതരണം നടത്തുകയും മറ്റു ഗ്രൂപ്പുകള്‍ക്ക് കൂട്ടിച്ചേര് ത്തല് നടത്താന്‍ അവസരവും നല്കി.വാര്‍ഡ് മെമ്പര്‍ സജ്ന സത്താര്‍ ഉദ്ഘാടനം ചെയ്തു.പി.ടി.എ. പ്രസിഡണ്ട് ഷമീര്‍ തോണിക്കര അധ്യ ക്ഷനായി.പി. ജിതേഷ് ആമുഖ അവതരണം നടത്തി. ചടങ്ങില്‍ സോ ണല്‍ കലോത്സവത്തില്‍ പങ്കെടുത്തവര്‍ക്കുള്ള പിടിഎയുടെ സമ്മാ നങ്ങളും വിതരണം ചെയ്തു.മാനേജര്‍ പി. ജയശങ്കരന്‍, പ്രധാനാധ്യാപ കന് പി. യൂസഫ്, അധ്യാപകരായ കെ. ബിന്ദു, പി. ഹംസ, സി. സൗമ്യ, എം.പി.ടി.എ. പ്രസിഡണ്ട് റുക്സാന, പി.ടി.എ. വൈസ് പ്രസിഡണ്ട് രത് നവല്ലി എന്നിവര്‍ സംസാരിച്ചു.
