തച്ചമ്പാറ : സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന അന്ധവിശ്വാസങ്ങ ള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ഡിവൈഎഫ്ഐ സംസ്ഥാ വ്യാപകമായി നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി തച്ചമ്പാറ മേഖല കമ്മിറ്റി ലെറ്റ്സ് ടോക്ക് ശാസ്ത്രസംവാദം സംഘടിപ്പിച്ചു.പ്രമുഖ സാംസ്കാരിക പ്രവര്‍ത്തകര്‍ എംജെ ശ്രീചിത്രന് ഉദ്ഘാടനം ചെയ്തു. തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന സംവാദത്തില്‍ ഡിവൈ എഫ്ഐ മേഖലാ പ്രസിഡന്റ് വി അജിത്ത് അധ്യക്ഷനായി.ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ദീന്‍,ബ്ലോക്ക് പ്രസിഡന്റ് ഷാജ് മോഹ ന്,സിപിഎം ലോക്കല്‍ സെക്രട്ടറി കെ കെ രാജന് മാസ്റ്റര്‍,ഗ്രാമ പ ഞ്ചായത്ത് പ്രസിഡന്റ് ഒ നാരായണന്‍കുട്ടി,കെ നാരായണന് മാസ്റ്റര്‍ ,എന്‍സിപി നേതാവ് നാസര്‍ അതാപ്പ,കേരള കോണ്‍ഗ്രസ് നേതാവ് സന്തോഷ്,വായനാശാല-ക്ലബ്ബ് പ്രവര്‍ത്തകര്‍ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി ഒ റാഷിദ് സ്വാഗതും ട്രഷറര്‍ ശരത് കൃഷ്ണന് നന്ദിയും പറഞ്ഞു.
