മണ്ണാര്‍ക്കാട് :റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക്,മണ്ണാര്‍ക്കാട് പൊ ലീസ്,എക്സൈസ് ഡിപ്പാര്‍ട്ടുമെന്റ് സംയുക്തമായി സംഘടി പ്പിച്ച ലഹരി വിരുദ്ധ സെമിനാര്‍ കാര്‍ഷിക കടാശ്വാസ കമ്മീഷന് ചെയര്‍ മാന്‍ ജസ്റ്റിസ് എബ്രഹാം മാത്യു ഉദ്ഘാടനം ചെയ്തു.റൂറല്‍ ബാങ്ക് ഹാ ളില്‍ നടന്ന ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് അഡ്വ.കെ സുരേഷ് അധ്യ ക്ഷനായി.വിമുക്തി മിഷന് ജില്ലാ മാനേജര്‍ ഡി മധുസൂദനന് ബോധവല്‍ക്കരണ ക്ലാസ്സെടുത്തു.

എക്സൈസ് ഡെപ്യുട്ടി കമ്മീഷണര്‍ കെ ജയപാലന്,ഡിവൈഎസ്പി വി എ കൃഷ്ണദാസ്,സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ പി ഉദയന്‍,ജില്ലാ സ്പെഷ്യല്‍ കോടതി പബ്ലിക് പ്രോസിക്യുട്ടര്‍ പി ജയന്, യൂണിവേഴ്സല്‍ കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ ജോണ്‍ മാത്യു, സേവ് മണ്ണാര്‍ക്കാട് ചെയര്മാന് ഫിറോസ് ബാബു,വ്യാപാരി വ്യവ സായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ബാസിത് മുസ്ലിം, റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ശ്രീദേവ് നെടുങ്ങാടി,മണ്ണാര്‍ക്കാട് സിഡി എസ് ചെയര്‍പേഴ്സണ്‍ ഊര്‍മിള,തെങ്കര സിഡിഎസ് ചെയര്‍പേഴ്സ ണ് ബിന്ദു എന്നിവര്‍ സംസാരിച്ചു.ബാങ്ക് സെക്രട്ടറി എം പുരുഷോ ത്തമന് സ്വാഗതവും എസ് ഐ എം സുനില്‍ നന്ദിയും പറഞ്ഞു.
