അലനല്ലൂര്‍: ഗവ.ഹൈസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൈകള്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിഷേ ധവുമായി നാട്ടുകാര്‍ രംഗത്ത്.ഇന്ന് രാവിലെയോടെയാണ് നാട്ടുകാര്‍ സ്‌കൂളിലേക്ക് പ്രതിഷേധവുമായി എത്തിയത്.പ്രതിഷേധക്കാരും സ്‌കൂള്‍ അധികൃതരും തമ്മില്‍ സ്ഥലത്ത് വെച്ച് രൂക്ഷമായ വാക്കേറ്റ മുണ്ടാ യി.കുട്ടിക്ക് എന്താണ് സംഭവിച്ചതെന്നും പിന്നില്‍ ആരെങ്കി ലു മുണ്ടെങ്കില്‍ കണ്ടെത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. നാട്ടു കല്‍ പൊലീസ് സ്റ്റേഷന്‍ എസ്‌ഐ കെ ആര്‍ ജസ്റ്റിന്‍ സ്ഥലത്തെ ത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി.ഇന്നലെ വൈകീട്ടാണ് വിദ്യാര്‍ ത്ഥിനിയെ കൈകള്‍ കെട്ടിയ നിലയില്‍ സ്‌കൂള്‍ കെട്ടിട ത്തില്‍ കണ്ടെത്തിയത്.സ്‌കൂള്‍ സമയം കഴിഞ്ഞും വീട്ടിലെത്താ തിരുന്നതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഷാള്‍ ഉപയോ ഗിച്ച് കൈകള്‍ കെട്ടിയ നിലയില്‍ കുട്ടിയെ സ്‌കൂളിന്റെ മൂന്നാം നില യില്‍ അവശയായി കണ്ടെത്തിയത്.മണ്ണാര്‍ക്കാട് ഡിവൈഎസ്പി വി എ കൃഷ്ണദാസും നാട്ടുകല്‍ പൊലീസും സ്ഥലത്തെത്തുകയും അന്വേ ഷണം നടത്തുകയും ചെയ്തിരുന്നു.വീട്ടുകാരെ ഭയപ്പെടുത്താ ന്‍ വേ ണ്ടി ചെയ്തതാണെന്നാണ് കുട്ടി പൊലീസിനോട് പറഞ്ഞത ത്രേ.കുട്ടി യെ കാണാതായതറിഞ്ഞ് വലിയ ജനക്കൂട്ടം സ്‌കൂളിലെ ത്തിയിരു ന്നു.ഇന്ന് അധ്യാപക രക്ഷാകര്‍തൃ സമിതി യോഗം ചേര്‍ന്ന് സംഭവം ഉണ്ടാകാനിടയായ സാഹചര്യത്തെ കുറിച്ചും ഉത്തരവാ ദപ്പെട്ട ജീവനക്കാരുടെഭാഗത്ത് നിന്നുണ്ടായ വീഴ്ചകളെ കുറിച്ചും കൃത്യമായ പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്നാണ് അറിയുന്നത്.