കോട്ടോപ്പാടം: തിരുവിഴാംകുന്ന് കച്ചേരിപറമ്പില്‍ കാട്ടാനകള്‍ വാ ഴകൃഷി നശിച്ചു.നെല്ലിക്കുന്ന് കരിമ്പിനി പാടശേഖരത്ത് കൃഷിയിറ ക്കിയ കോട്ടയില്‍ മുഹമ്മദിന്റെ 150 ഓളം കുലച്ച വാഴകളാണ് നശി ച്ചത്. വ്യാഴാഴ്ച്ച പുലര്‍ച്ചെ അഞ്ചു മണിയോടെ എത്തിയ മൂന്ന് കാട്ടാ നകളാണ് കൃഷി നശിപ്പിച്ചത്.പാട്ടത്തിനെടുത്ത അര ഏക്കര്‍ സ്ഥല ത്ത് 300 വാഴകളാണ് വെച്ചിരുന്നതെന്നും കഴിഞ്ഞ ദിവസം കുരങ്ങും 150 ഓളം വാഴക്കുലകള്‍ നശിപ്പിച്ചതായും ഒരു കുലപോലും കിട്ടിയി ല്ലെന്നും മുഹമ്മദ് പറഞ്ഞു. ഒരു ലക്ഷത്തോളം രൂപയുടെ നാശനഷ്ട മാണ് കണക്കാക്കുന്നത്. പാട്ടത്തുകയും വളം വാങ്ങിയ പണവും കൊടുക്കാനുണ്ടെന്നും വനംവകുപ്പ് അടിയന്തരമായി സഹായം ലഭ്യമാക്കണമെന്നും മുഹമ്മദ് ആവശ്യപ്പെട്ടു. അതേസമയം, കാട്ടാ നകള്‍ കൃഷി നശിപ്പിക്കുന്നത് പതിവാണ്. കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ട പരിഹാരം ലഭ്യമാക്കാന്‍ വനംവകുപ്പും സര്‍ക്കാരും തയ്യാറാകു ന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. വ്യാഴാഴ്ച്ച രാവിലെ മദ്‌റസയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ ആനകള്‍ നെല്ലിക്കുന്ന് റോഡ് കടന്നു പോകുന്നത് കണ്ടതായി പറയുന്നു.