മണ്ണാര്‍ക്കാട്: തലമുറയെ നശിപ്പിക്കുന്ന മാരക വിപത്തായ ലഹരി ക്കെതിരെ നാടിനെ ഉണര്‍ത്തി പൊലീസിന്റെ ലഹരിവിരുദ്ധ സന്ദേ ശ യാത്ര.മണ്ണാര്‍ക്കാട് പൊലീസ് സബ് ഡിവിഷന്റെ നേതൃത്വത്തി ല്‍ സബ് ഡിവിഷന്‍ പരിധിയിലാണ് ലഹരിവിരുദ്ധ സന്ദേശ റാലി നടന്നത്.മുപ്പതോളം ബുള്ളറ്റുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ റാലി യില്‍ അണിനിരന്നു.രാവിലെ ഒമ്പത് മണിയോടെ മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷനില്‍ നിന്നും ആരംഭിച്ച സന്ദേശയാത്ര നാട്ടുകല്‍, ശ്രീകൃഷ്ണപുരം,ചെര്‍പ്പുളശ്ശേരി,കോങ്ങാട്,കല്ലടിക്കോട് എന്നിവടങ്ങ ളില്‍ പര്യടനം നടത്തി ഉച്ചയ്ക്ക് ഒന്നരയോടെ മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷനില്‍ സമാപിച്ചു.

ലഹരിക്കെതിരെ സര്‍ക്കാരും പൊലീസും നടത്തുന്ന പോരാട്ടത്തില്‍ പൊതുജനങ്ങളും അണിചേരണമെന്ന് ആഹ്വാനം ചെയ്‌തെത്തിയ സന്ദേശയാത്രയ്ക്ക് ഓരോ കേന്ദ്രങ്ങളിലും ആവേശകരമായ വരവേ ല്‍പ്പാണ് ലഭിച്ചത്.തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, വ്യാ പാരികള്‍,തൊഴിലാളികള്‍ തുടങ്ങിയ സമൂഹത്തിന്റെ നാനാതുറക ളില്‍ നിന്നുള്ളവര്‍ ലഹരിവിരുദ്ധ സന്ദേശയാത്രയുടെ സ്വീകരണ യോഗങ്ങളില്‍ സംബന്ധിച്ചു.കേരളത്തിന്റെ പ്രതീക്ഷകളേയും സ്വപ്‌നങ്ങളേയും ഇല്ലാതാക്കി യുവതലമുറയെ കാര്‍ന്നു തിന്നുന്ന മാരക വിപത്തിനെതിരെ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന പൊ ലീസിന്റെ ആഹ്വാനത്തോട് നാടും ചേര്‍ന്ന് നില്‍ക്കുന്നതായി സ്വീ കരണ കേന്ദ്രങ്ങളിലെ പങ്കാളിത്തം പ്രതിഫലിച്ചു. വിദ്യാര്‍ത്ഥികള്‍ ക്കിടയിലും യുവാക്കള്‍ക്കിടയിലും മയക്കുമരുന്നിന്റെ ഉപയോഗ വും വ്യാപനവും തടയാനുള്ള പൊലീസിന്റെ കര്‍മ്മ പദ്ധതിയായ യോദ്ധാവ് പദ്ധതിയിലൂടെ ലഹരിയെ സമൂഹത്തില്‍ നിന്നും തുടച്ച് നീക്കാനുള്ള ശ്രമങ്ങള്‍ക്ക് പൊതുസമൂഹവും ഒപ്പമുണ്ടാകണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു.

സന്ദേശ റാലി മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷനില്‍ വെച്ച് കാഞ്ഞിര പ്പുഴ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പ്രദീപ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ഡിവൈഎസ്പി വി എ കൃഷ്ണദാസ് ഫ്‌ലാഗ് ഓഫ് ചെയ്തു.ഓരോ പൊലീസ് സ്റ്റേഷന്‍ പരിധിയിലെയും സ്വീകരണങ്ങ ള്‍ക്ക് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ നേതൃത്വം നല്‍കി.ലഹരിക്കെ തിരായി സര്‍ക്കാര്‍ നടത്തുന്ന പോരാട്ടങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് ജില്ലയില്‍ ഇതാദ്യമായി മണ്ണാര്‍ക്കാട് പൊലീസ് സബ്ഡിവിഷന്‍ പരി ധിയില്‍ നടന്ന പൊലീസിന്റെ ലഹരിവിരുദ്ധ സന്ദേശറാലി നാടി ന്റെ പ്രശംസയേറ്റുവാങ്ങി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!