മണ്ണാര്‍ക്കാട്: കേരളത്തില്‍ ഒട്ടാകെ മികച്ച ഇന്റര്‍നെറ്റ് കണക്റ്റി വിറ്റി ഒരുക്കുന്നതിനും ദരിദ്ര കുടുംബങ്ങളില്‍ ഇന്റര്‍നെറ്റ് സൗജന്യ മായി എത്തിക്കുന്നതിനും ലക്ഷ്യമിടുന്ന കെ ഫോണ്‍ യാഥാര്‍ഥ്യ ത്തിലേക്ക്. കെ ഫോണ്‍ പദ്ധതിയിലൂടെ സൗജന്യ ഇന്റര്‍നെറ്റ് കണ ക്ഷനായി 14,000 ബിപിഎല്‍ കുടുംബങ്ങളെ ആദ്യ ഘട്ടത്തില്‍ തെര ഞ്ഞെടുക്കാനുള്ള മാര്‍ഗനിര്‍ദേശം തയ്യാറായി.ഓരോ നിയമസഭാ മണ്ഡലത്തിലും നൂറുവീതം കുടുംബങ്ങള്‍ക്കാണ് ആദ്യം കണക്ഷന്‍ നല്‍കുക. സ്ഥലം എംഎല്‍എ നിര്‍ദേശിക്കുന്ന ഒരു തദ്ദേശ സ്വയംഭ രണ സ്ഥാപന പരിധിയിലെ ഒന്നോ തൊട്ടടുത്തുള്ള ഒന്നിലധികം വാര്‍ഡുകളില്‍ നിന്നോ മുന്‍ഗണനാടിസ്ഥാനത്തിലാകും കുടുംബ ങ്ങളുടെ തെരഞ്ഞെടുപ്പ്. കെ ഫോണ്‍ കണക്ടിവിറ്റി ഉള്ളതും, പട്ടിക ജാതി-പട്ടികവര്‍ഗ ജനസംഖ്യ കൂടുതലുള്ളതുമായ വാര്‍ഡ് തെര ഞ്ഞെടുക്കാനാണ് തീരുമാനം.

മണ്ഡലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട വാര്‍ഡുകളിലെ ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടതും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്ളതുമായ എല്ലാ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കുമാണ് തെരഞ്ഞെടുപ്പില്‍ ഏറ്റവും ആദ്യം പരിഗണന നല്‍കുന്നത്. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട, സ്‌കൂള്‍ വിദ്യാര്‍ഥികളുള്ള പട്ടികജാതി കുടുംബങ്ങളെ ഇതിന് ശേഷം പരിഗണിക്കും. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട, കോളേജ് വിദ്യാര്‍ഥികളുള്ള പട്ടികവര്‍ഗ-പട്ടികജാതി കുടുംബങ്ങള്‍ക്കാണ് പിന്നീടുള്ള പരിഗണന. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട, സ്‌കൂള്‍ വിദ്യാര്‍ഥികളുള്ള, കുടുംബത്തിലെ കുറഞ്ഞത് ഒരാള്‍ക്കെങ്കിലും 40%മോ അതിലധികമോ അംഗവൈകല്യമുള്ളതുമായ എല്ലാ കുടുംബങ്ങള്‍ക്കും ശേഷം പരിഗണന നല്‍കും.ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടതും സ്‌കൂള്‍ വിദ്യാര്‍ഥികളുള്ളതുമായ മറ്റെല്ലാ കുടുംബങ്ങളെയും ഇതിന് പിന്നാലെ പരിഗണിക്കും. മുന്‍ഗണനാ ക്രമത്തില്‍ ഈ അഞ്ച് വിഭാഗത്തിലെ ഏത് വിഭാഗത്തില്‍ വെച്ച് 100 ഗുണഭോക്താക്കള്‍ തികയുന്നുവോ, ആ വിഭാഗത്തിലെ മുഴുവന്‍ ആളുകളെയും ഉള്‍ക്കൊള്ളിച്ച് കെ ഫോണ്‍ ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കണം. ഒരു വാര്‍ഡിലെ ഗുണഭോക്തൃ പട്ടികയില്‍ ഇങ്ങനെ നൂറിലധികം പേര്‍ ആകാം .കെ-ഫോണിനെ ഔദ്യോഗിക ഇന്റര്‍നെറ്റ് സേവനദാതാവായി കേന്ദ്രസര്‍ക്കാര്‍ നേരത്തെ അംഗീ കരിച്ചിരുന്നു. കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക് ലിമിറ്റഡിന് (കെ-ഫോണ്‍) ഔദ്യോഗികമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാ നുള്ള ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ (ഐഎസ്പി) കാറ്റഗറി ബി യൂണിഫൈഡ് ലൈസന്‍സ് ആണ് നല്‍കിയിരിക്കുന്നത്.

സുശക്തമായ ഒപ്റ്റിക്കല്‍ ശൃംഖല സംസ്ഥാനത്താകെ സ്ഥാപിക്കു ന്നതാണ് കെ ഫോണ്‍ പദ്ധതി. ഇതുവഴി അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ വീടുകളിലും ഓഫിസുകളിലും എത്തിക്കുന്നു. സാമ്പ ത്തികമായി പിന്നാക്കം നില്‍ക്കുന്ന ഭവനങ്ങളിലേക്ക് സൗജന്യ മായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ പദ്ധതി സഹായകമാകും.സംസ്ഥാന സര്‍ക്കാരിന്റെയും മറ്റ് സ്വകാ ര്യ ടെലകോം സര്‍വ്വീസ് പ്രൊവൈഡറിന്റെയും നിലവിലുള്ള ബാ ന്റ് വിഡ്ത്ത് പരിശോധിച്ച് അതിന്റെ അപര്യാപ്തത മനസ്സിലാക്കുക യും അത് പരിഹരിച്ച് ഭാവിയിലേക്ക് ആവശ്യമായ ബാന്റ് വിഡ്ത്ത് സജ്ജമാക്കുന്നരീതിയിലാണ് കെ ഫോണ്‍ പദ്ധതി വിഭാവനം ചെയ്തി ട്ടുള്ളത്. കെ.എസ്.ഇ.ബി-യും കെ.എസ്.ഐ.റ്റി.ഐ.എല്‍-ഉം കേരള സര്‍ക്കാരും ചേര്‍ന്നുള്ള സംയുക്ത സംരംഭം കെഫോണ്‍ ലിമിറ്റഡ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.

ആകെ 30,000 സര്‍ക്കാര്‍ ഓഫീസിലാണ് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ലക്ഷ്യമിടുന്നത്. ഇതില്‍ 8082 എണ്ണം പ്രവര്‍ത്തനസജ്ജമാവുകയും ചെയ്തിട്ടുണ്ട്. പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ വിഭാവന ചെയ്തിട്ടുള്ള 30000 സര്‍ക്കാര്‍ ഓഫീസുകളില്‍ 25762 ഓഫീസുകളില്‍ കെഫോണ്‍ കണക്ഷന്‍ നല്‍കുന്നതിനുള്ള അനുബന്ധ ഉപകരണങ്ങള്‍ സ്ഥാപി ച്ചിട്ടുണ്ട്. ഇവയെ നെറ്റ് വര്‍ക്ക് ഓപ്പറേറ്റിംഗ് സെന്ററുമായി (ചഛഇ) ബന്ധിപ്പിക്കുന്ന ജോലികളും അവസാനഘട്ട ടെസ്റ്റിംഗ് തുടങ്ങിയ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി. അവസാനഘട്ട ടെസ്റ്റിംഗ് തുട ങ്ങിയ നടപടികള്‍ ദ്രുതഗതിയില്‍ നടന്നുവരുകയാണ്.സര്‍ക്കാര്‍ തീരുമാനത്തിന് വിധേയമായി കേരളത്തിലെ 140 നിയോജക മണ്ഡ ലങ്ങളിലേയും സാമ്പത്തികമായി പിന്നോക്കാവസ്ഥയിൗലുള്ള 100 വീതം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് നല്‍കുന്നതിന് വേണ്ടിയുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയുണ്ട്. സര്‍ക്കാര്‍ തീരുമാനത്തിന് വിധേയമായി സൗജന്യ കണക്ഷന്‍ ഉടന്‍ നല്‍കി തുടങ്ങും.കെ ഫോണിന്റെ ഏറ്റവും തിളക്കമാര്‍ന്ന വശം അതിന്റെ സാമൂഹ്യ കാഴ്ചപ്പാടാണ്. ഇന്റര്‍നെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമാണ് കേരളം. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 20 ലക്ഷംപേര്‍ക്കാണ് പദ്ധതിയില്‍ സൗജന്യ ഇന്റര്‍നെറ്റ് ലഭ്യമാക്കു ന്നത്. ഡിജിറ്റല്‍രംഗത്തെ അസമത്വത്തിന് വലിയൊരളവുവരെ പരിഹാരമാകുന്ന പദ്ധതിയാണിത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!