മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗവും കടത്തും തടയുന്നതിന്റെ ഭാഗമായി എക്‌സൈസ് വകുപ്പ് നടത്തിയ നാര്‍ ക്കോട്ടിക് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി സെപ്റ്റംബര്‍ 16 മുതല്‍ ഒക്ടോബര്‍ 31 വരെ 1250 നാര്‍ക്കോട്ടിക് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.1293 പേരെ അറസ്റ്റ് ചെയ്തു. 192.6 കിലോ ഗ്രാം കഞ്ചാവ്, 238 കഞ്ചാവ് ചെടികള്‍, 4.133 കിലോ ഗ്രാം ഹാഷിഷ് ഓയില്‍, 1.32 കി ലോഗ്രാം എം.ഡി.എം.എ, 1.45 കിലോഗ്രാം മെത്താംഫിറ്റമിന്‍, 120 ഗ്രാം ചരസ്സ്, 13.9 ഗ്രാം എല്‍എസ്ഡി സ്റ്റാമ്പ്, 90 ഗ്രാം ഹെറോയിന്‍, 322.8 ഗ്രാം നാര്‍ക്കോട്ടിക് ഗുളികകള്‍, 16 ഇന്‍ജക്ഷന്‍ ആംപ്യൂളുകള്‍, 16 വാഹനങ്ങള്‍ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. മയക്കുമരുന്ന് കേ സുകളിലെ 10 പ്രഖ്യാപിത കുറ്റവാളികള്‍ ഉള്‍പ്പെടെ വാറണ്ടിലെ 512 പ്രതികളെ അറസ്റ്റ് ചെയ്ത് കോടതികളില്‍ ഹാജരാക്കി.
എല്ലാ ഓഫീസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോ ള്‍ റൂം ആരംഭിച്ചു. മുഴുവന്‍ സമയ ഹൈവേ പെട്രോളിങ് ടീമും പ്ര വര്‍ത്തനം ശക്തമാക്കിയിട്ടുണ്ട്. സ്ഥിരം കുറ്റവാളികളെ നിരീക്ഷി ക്കുന്നതിനുള്ള നടപടികള്‍ സജീവമാണ്. ഇത്തരത്തില്‍ കേസിലു ള്‍പ്പെട്ട 2382 കുറ്റവാളികളുടെ ഡാറ്റാബാങ്ക് തയ്യാറാക്കി നിരീക്ഷണം ശക്തമാക്കി. വിദ്യാലയ പരിസരങ്ങളില്‍ ലഹരി ഉത്പന്നങ്ങളുടെ വില്‍പ്പന തടയുന്നതിനായി പ്രത്യേക പരിശോധന നടപ്പാക്കുന്നുണ്ട്. അന്തര്‍സംസ്ഥാന സര്‍വ്വീസ് നടത്തുന്ന ബസുകളിലും ട്രെയിനുക ളിലും ചെക്‌പോസ്റ്റുകളിലും ഇടറോഡുകളിലും വാഹനപരിശോധന കര്‍ശനമാക്കി.