കുമരംപുത്തൂര്‍: ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ ശ്രമഫലമാ യി ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലഭിച്ച പട്ടികവര്‍ഗ വീടുക ളുടെ താക്കോല്‍ ദാനം നടത്തി.നെച്ചുളളി വാര്‍ഡിലെ മരുതംകാട് ആദിവാസി കോളനിയില്‍ ഏഴ് വീടും കാരാപ്പാടം കോളനിയില്‍ ഒരുവീടുമാണ് നിര്‍മിച്ചത്. മരുതംകാട് കോളനിയിലെ തങ്ക ചെറിയ ചാത്തന്‍, ഇന്ദിര, ശ്രീദേവി, തങ്ക കുറുമ്പന്‍, ചന്ദ്രിക, വെളളച്ചി, സുജ, കാരാപ്പാടം കോളനിയിലെ ചന്ദ്രന്‍ എന്നിവരുടെ വീടുകളാണ് താമ സത്തിനായി ഒരുക്കി നല്‍കിയത്.
ആദിവാസികള്‍ നേരിടുന്ന ദുരിതത്തിന് അറുതി വരുത്താന്‍ ലൈ ഫ് പദ്ധതിയില്‍ പ്രത്യേക അനുമതിക്കായി സര്‍ക്കാറിലേക്ക് ഗ്രാമ പഞ്ചായത്ത് ഭരണസമിതി അപേക്ഷ നല്‍കിയിരുന്നു. അട്ടപ്പാടിയി ല്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ മുന്‍ മന്ത്രി ബാലനാണ് ഹര്‍ജി നല്‍കിയത്.ഇതേ തുടര്‍ന്നാണ് നടപടികളുണ്ടായത്.ഒരു വീടിന് ആറുലക്ഷം വീതം എട്ട് വീടുകള്‍ക്ക് 48 ലക്ഷം രൂപയാണ് പദ്ധതി ക്കായി അനുവദിച്ചത്.രണ്ട് ബെഡ് റൂം,ഡൈനിങ് ഹാള്‍, അടുക്കള, സിറ്റ് ഔട്ട് എന്നിങ്ങനെ സൗകര്യങ്ങളുണ്ട്.ഇവയെല്ലാം ടൈല്‍സ് പതിച്ചിട്ടുണ്ട്. കൂടാതെ വീട്ടില്‍ വയറിങ്, പ്ലംബിങ് അടക്കം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടി വീടുകളുടെ താക്കോലുകള്‍ കൈമാറി. വികസനകാര്യ ചെയര്‍മാന്‍ പി.എം നൗഫല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ ചെയര്‍മാന്‍ സഹദ് അരിയൂര്‍, ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയര്‍പേഴ്‌സണ്‍ ഇന്ദിര മാടത്തുമ്പുളളി, വാര്‍ഡ് മെമ്പര്‍ മേരി സന്തോഷ്, ജനപ്രതി നിധികളായ സിദ്ദീഖ് മല്ലിയില്‍, രാജന്‍ ആമ്പാടത്ത്, ഉഷ വളളുവ മ്പുഴ, റസീന വറോടന്‍, ഹരിദാസന്‍ ആഴ്‌വാഞ്ചേരി, ശ്രീജ, വി.ഇ.ഒ യാസര്‍ അറഫാത്ത്, മുന്‍.എസ്.ടി പ്രമോട്ടര്‍ അപ്പുകുട്ടന്‍, വൈശ്യന്‍ മുഹമ്മദ്, സമീറ, സുജ തുടങ്ങിയവര്‍ സംബന്ധിച്ചു.