അലനല്ലൂര്‍: നിര്‍ദിഷ്ട പാലക്കാട്-കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈ വേ പദ്ധതിയില്‍ വീടും കെട്ടിടങ്ങളും ഭൂമിയും നഷ്ടമാകുന്നവര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരത്തിലെ അവ്യക്ത അകലാത്തതിനാല്‍ എടത്തനാട്ടുകര ഗ്രാമവാസികള്‍ ആശങ്കയുടെ പാതയില്‍. നഷ്ടപരി ഹാരത്തിലെ അവ്യക്തതയെ ചൊല്ലിയുള്ള പരാതികള്‍ വ്യാപക മാകുമ്പോഴും അധികൃതരുടെ ഭാഗത്ത് നിന്നും വേണ്ട നടപടിയു ണ്ടാകാത്തതിനാല്‍ വീടും ഭൂമിയുമെല്ലാം നഷ്ടപ്പെടുന്നവര്‍ വിഷമ വൃത്തത്തിലാണ്.

മുണ്ടക്കുന്ന് മുതല്‍ മലപ്പുറം ജില്ലയിലെ എടപ്പറ്റ പഞ്ചായത്ത് അതി ര്‍ത്തി വരെയാണ് അലനല്ലൂര്‍ പഞ്ചായത്തിലൂടെ പാത കടന്ന് പോ കുന്നത്.പൂര്‍ണമായും ഭാഗീകമായും ഉള്‍പ്പടെ 92 ഓളം വീടുകളും 120 ഓളം സ്ഥലങ്ങളുമാണ് പാത വരുമ്പോള്‍ നഷ്ടമാവുക.പാത കടന്ന് പോകുന്ന ഭാഗങ്ങളില്‍ കുറ്റി സ്ഥാപിക്കുകയും ചിലയിട ങ്ങളില്‍ അടയാളപ്പെടുത്തിയും സര്‍വേ നടത്തിയിട്ട് ആഴ്ചകളാ യി.എന്നാല്‍ സ്ഥലമെടുപ്പ് സംബന്ധിച്ചോ വീടിനും കെട്ടിടത്തിനും എന്ത് നഷ്ടം ലഭിക്കുമെന്ന കാര്യത്തിലോ അധികൃതരില്‍ നിന്നും കൃത്യമായൊരു ഉത്തരം ലഭിച്ചിട്ടില്ല.ഇതിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്.ആക്ഷന്‍കമ്മിറ്റി രൂപീകരിച്ച് എടത്തനാട്ടുകര നിവാ സികള്‍ രംഗത്തുണ്ട്.

ഗ്രീന്‍ഫീല്‍ഡ് ഹൈവേ അവ്യക്തത അകറ്റണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന പൊതുയോഗവും ചര്‍ച്ചയും ചൊവ്വാഴ്ച വൈകീട്ട് നാലിന് എടത്തനാട്ടുകര സന ഓഡിറ്റോറിയ ത്തില്‍ നടക്കും.എന്‍ ഷംസുദ്ദീന്‍ എംഎല്‍എ,ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ നാഷണല്‍ ഹൈവേ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ ഷാജഹാന്‍ കാപ്പില്‍,അലി മടത്തൊടി,പി രഞ്ജിത്ത് എന്നിവര്‍ അറിയിച്ചു.

വീടും,കെട്ടിടങ്ങളും,കച്ചവട സ്ഥാപനങ്ങളും ഭൂമിയും നഷ്ടമാകുന്ന വര്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്നാണ് ഗ്രീന്‍ഫീല്‍ഡ് ഹൈവേ എടത്ത നാട്ടുകര ആക്ഷന്‍ കമ്മിറ്റിയുടെ ആവശ്യം.സ്ഥലം നഷ്ടമാകുന്ന പ്ര ദേശത്തെ മാര്‍ക്കറ്റ് വിലയുടെ മൂന്നിരട്ടി തുക നഷ്ടപരിഹാരം നല്‍ക ണം.കുടിയൊഴിപ്പിക്കുന്നവരുടെ പുനരധിവാസം ഉറപ്പ് വരുത്ത ണം.അലൈന്‍മെന്റിലെ അപാകതകള്‍ പരിഹരിക്കണം.ഭൂമി നഷ്ടപ്പെടുന്നവരുടെ ബാക്കി ഭൂമിയില്‍ കെട്ടിട അനുമതിക്കുള്ള നിയമ തടസങ്ങള്‍ ഒഴിവാക്കണം.കാര്‍ഷിക വിളകള്‍ക്ക് ആയുസ്സ് കണക്കാക്കി അക്കാലം വരെയുളള വിളവിനുള്ള നഷ്ടപരിഹാരം നല്‍കണം.ഭവന നിര്‍മാണത്തിന് തണ്ണീര്‍ത്തട നിയമങ്ങളില്‍ ഇളവു വരുത്തണം.മലപ്പുറം-പാലക്കാട് ജില്ലാ അതിര്‍ത്തി ആയതിനാല്‍ നഷ്ടപരിഹാരത്തിന് മാനദണ്ഡമായി ജില്ലാ,വില്ലേജ് ്അടിസ്ഥാനം ഒഴിവാക്കണം.നഷ്ടപരിഹാര തുകയെ സംബന്ധിച്ച് രേഖാ മൂലം ഉറപ്പ് നല്‍കിയതിനെ ശേഷം മാത്രമേ സര്‍വേ നടപടികള്‍ ആരം ഭിക്കാവൂയെന്നും ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെടുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!