കോട്ടോപ്പാടം: ജനവാസ കേന്ദ്രത്തിലെ കൃഷിയിടങ്ങളിലിറങ്ങുന്ന കാട്ടാനകള്‍ നേരെ വീടിന്റെ സിറ്റൗട്ട് വരെ എത്തി തുടങ്ങിയ തോ ടെ കച്ചേരിപ്പറമ്പുകാരുടെ കാട്ടാനപ്പേടി കനത്തു.കഴിഞ്ഞ രാത്രിയി ല്‍ പ്രദേശത്തെത്തിയ കാട്ടാനകള്‍ പൊതുപ്രവര്‍ത്തകനായ ടികെ ഇപ്പുവിന്റെ വീട്ടിലേക്കാണ് കയറിയെത്തിയത്.അടുക്കള ഭാഗത്ത് നിന്ന വാഴകള്‍ നശിപ്പിച്ച ആനസംഘം വീടിന്റ സിറ്റൗട്ടിനടുത്തെ ത്തിയതോടെ ബഹളം കൂട്ടി തുരത്തുകയായിരുന്നു.ഭാഗ്യം ഒന്ന് കൊ ണ്ട് മാത്രമാണ് മറ്റൊരപായവും സംഭവിക്കാതിരുന്നത്.ഈ കാട്ടാനക ള്‍ സമീപത്തെ ആവണക്കുളവന്‍ കാദറിന്റെ 150 ഓളം വാഴകളും നശിപ്പിച്ചിട്ടുണ്ട്.വ്യാഴാഴ്ച താളിയില്‍ അബ്ബാസ് ഹാജിയുടെ കോഴി ഫാമും കാട്ടാനകള്‍ തകര്‍ത്തിരുന്നു.

കാട്ടാനകള്‍ കച്ചേരിപ്പറമ്പില്‍ ഒഴിയാബാധയായി മാറിയിരിക്കു കയാണ്.മാസങ്ങളോളമായി അതിരൂക്ഷമായ കാട്ടാനശല്ല്യമാണ് വനയോരഗ്രാമവാസികള്‍ നേരിടുന്നത്.സൈലന്റ് വാലി മലനി രകളില്‍ നിന്നും തീറ്റതേടിയിറങ്ങുന്ന ഇവ ജനങ്ങളുടെ ജീവനും കടുത്ത ഭീഷണിയായിട്ട് കാലമേറെയായി.നാട്ടിലെ വാഴയും, ക മുകും തെങ്ങും എന്ന് വേണ്ട കാര്‍ഷികവിളകളെല്ലാം തിന്ന് തീര്‍ത്ത് കര്‍ഷകനെ പ്രതിസന്ധിയിലാക്കി വിഹരിക്കുന്ന ഇവയ്ക്ക് മുന്നില്‍ വനപാലകരും തോല്‍ക്കുകയാണ്.പലരാത്രികളിലും കാട്ടാനകളെ തുരത്തുന്ന ജോലിയിലായിരിക്കും തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷനിലെ വനപാലകര്‍. ബഹളം കൂട്ടിയും പടക്കമെറിഞ്ഞും പോലുള്ള പഴഞ്ചന്‍ പ്രതിരോധമാര്‍ഗങ്ങള്‍ കൊണ്ടാണ് കാട്ടാനകളെ ഇവര്‍ എതിരിടുന്നത്.കഴിഞ്ഞ മാസങ്ങളിലായി അമ്പതിനായിര ത്തോളം രൂപയുടെ പടക്കമാണ് കാട്ടാനയെ തുരത്താനായി തിരു വിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷനിലെ വനപാലകര്‍ പൊട്ടിച്ചത്. ഇപ്പോ ള്‍ 7500 ഓളം രൂപയ്ക്ക് വീണ്ടും പടക്കം വാങ്ങിയിട്ടുണ്ടെന്നാണ് അറിയുന്നത്.

റബ്ബര്‍ ബുള്ളറ്റ് പോലെയുള്ള ആയുധങ്ങളും വനാതിര്‍ത്തികളില്‍ ശക്തമായ പ്രതിരോധ സംവിധാനങ്ങളുമില്ലാത്തതിനാല്‍ വനപാല ര്‍ക്കും കാട്ടാനകളെ തുരത്തല്‍ വലിയ വെല്ലുവിളി തന്നെയാണ്. മണ്ണാര്‍ക്കാട് വനം ഡിവിഷന് കീഴില്‍ കുരുത്തിച്ചാല്‍ മുതല്‍ തി രുവിഴാംകുന്ന് മേഖല വരെ പതിനഞ്ച് കിലോ മീറ്ററോളം ദൂരത്തില്‍ വനാതിര്‍ത്തിയില്‍ സോളാര്‍ തൂക്ക് വേലി സ്ഥാപിക്കാന്‍ പ്രെപ്പോസ ല്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും നടപടിയായിട്ടില്ല.അടുത്തിടെ മുപ്പതേ ക്കര്‍ മുതല്‍ ഇരട്ടവാരി വരെ മൂന്ന് കിലോ മീറ്ററോളം ദൂരത്തില്‍ സോളാര്‍ തൂക്കുവേലി സ്ഥാപിച്ചിട്ടുള്ളതായാണ് വിവരം.എന്നാല്‍ വനാതിര്‍ത്തികളിലെ ഇത്തരം പ്രതിരോധ സംവിധാനങ്ങളെയെ ല്ലാം നിഷ്പ്രഭമാക്കിയാണ് കാലങ്ങളായി കാട്ടാനകള്‍ തിരുവിഴാംകു ന്ന് മേഖലയിലേക്ക് എത്തുന്നത്.നാട്ടിലിറങ്ങുന്ന കാട്ടാനക്കൂട്ടത്തെ കുങ്കിയാനകളെ ഉപയോഗിച്ച് ഉള്‍ക്കാട്ടിലേക്ക് തുരത്താന്‍ വനംവ കുപ്പ് തയ്യറാകണമെന്ന് പൊതുപ്രവര്‍ത്തകനായ ടി കെ ഇപ്പു ആവ ശ്യപ്പെട്ടു.കൃഷിനാശമുണ്ടായ സ്ഥലങ്ങള്‍ കോണ്‍ഗ്രസ് നേതാക്ക ളായ ഡിസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് അഷ്‌റഫ്,ഗിരീഷ് ഗുപ്ത,അന്‍വര്‍ അമ്പാടത്ത് എന്നിവര്‍ സന്ദര്‍ശിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!