മണ്ണാര്‍ക്കാട് : നഗരസഭാ കാര്യാലയത്തിന്റെ പിറകിലുള്ള കൊടു വാളിക്കുണ്ട് റോഡിന്റെ ഇരുവശത്തുമുള്ള അനധികൃത വാഹന പാര്‍ക്കിംഗിനെതിരെ അധികൃതര്‍ നടപടിയെടുക്കാത്തതില്‍ പ്രതി ഷേധിച്ച് ജനകീയ കൂട്ടായ്മ കൊടുവാളിക്കുണ്ട് റോഡ് ഉപരോധിച്ചു. നൂറ് കണക്കിന് കുടുംബങ്ങള്‍ തിങ്ങിപാര്‍ക്കുന്ന പ്രദേശത്തക്കുള്ള വഴിയോരത്ത് വാഹനങ്ങള്‍ അനധികൃതമായി നിര്‍ത്തിയിടു ന്നത് പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്.ഇത് സംബന്ധിച്ച് നഗരസഭയ്ക്കും പൊലീസിലും നിരവധി പരാതികള്‍ നല്‍കിയിട്ടും ശാശ്വതമായ പരിഹാരമുണ്ടാകാത്ത സാഹചര്യത്തി ലാണ് ജനങ്ങള്‍ സമരവുമായി രംഗത്തിറങ്ങിയത്.

ദൂരെ ദിക്കുകളില്‍ ജോലിക്ക് പോകുന്നവരും മറ്റുമാണ് ഇവിടെ വാ ഹനങ്ങള്‍ നിര്‍ത്തിയിട്ട് പോകുന്നതെന്ന് സമരക്കാര്‍ ആരോപിച്ചു. തൊട്ടടുത്ത് തന്നെ നഗരസഭയുടെ പാര്‍ക്കിംഗ് കേന്ദ്രമുണ്ടായിട്ടും അതുപയോഗിക്കാതെയാണ് വാഹന ഉടമകളുടെ ഈ പ്രവര്‍ത്തി. ദേശീയപാതയോട് ബന്ധിപ്പിക്കുന്ന കൊടുവാളിക്കുണ്ട് റോഡ് കൊടുവാളിക്കുണ്ട് പ്രദേശത്തിലേക്കും പെരിഞ്ചോളം ബൈപ്പാ സിലേക്കുമുള്ള യാത്രാമാര്‍ഗമാണ്.നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമുള്ള സ്ഥലത്തെ അന ധികൃത വാഹനപാര്‍ക്കിംഗിനെതിരെ നടപടിയെടുക്കണമെന്നാവ ശ്യപ്പെട്ട് പരാതി നല്‍കിയതിനെ തുടര്‍ന്ന് നഗരസഭ പാര്‍ക്കിംഗ് വിലക്കി ബോര്‍ഡ് സ്ഥാപിച്ചെങ്കിലും ഇതിന് പുല്ലുവില കല്‍പ്പിച്ചാണ് അനധികൃത പാര്‍ക്കിംഗ് നിര്‍ബാധം തുടരുന്നതെന്ന് സമരക്കാര്‍ ചൂണ്ടിക്കാട്ടി.

ഇന്ന് രാവിലെ 10.30 ഓടെയാണ് നാട്ടുകാര്‍ റോഡ് ഉപരോധിച്ചത്. പെരിഞ്ചോളം വാര്‍ഡ് കൗണ്ടസിലര്‍ സമീര്‍ വേളക്കാടന്‍ ഉദ്ഘാടനം ചെയ്തു.സക്കീര്‍ മുല്ലക്കല്‍ അധ്യക്ഷനായി.കൊടുവാളിക്കുണ്ട് വാര്‍ഡ് കൗണ്‍സിലര്‍ ഹംസ കുറുവണ്ണ,സി പി ഹാരിസ്,നിസാം പാലൂര്‍,കെ പി അനസ്,സി എ ഷഫീക്ക്,ഫൈസല്‍ വാളിയാടി,പിസി ജാഫര്‍ എന്നിവര്‍ സംസാരിച്ചു.ബഷീര്‍ ചോങ്ങോടന്‍ സ്വാഗതവും അഷ്‌റഫ് പടിഞ്ഞാറ്റി നന്ദിയും പറഞ്ഞു. സമരമറിഞ്ഞ് മണ്ണാര്‍ക്കാട് എസ്‌ഐ എം സുനിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെ ത്തിയിരുന്നു.സമരക്കാരുമായി എസ്‌ഐ എം സുനില്‍ ചര്‍ച്ച നടത്തു കയും പരാതി നല്‍കാനും പരിശോധിച്ച് വേണ്ട നടപടി സ്വീകരി ക്കാമെന്ന ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് 11.30ഓടെ സമരം അവസാ നിപ്പിക്കുകയായിരുന്നു.പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം കണ്ടി ല്ലെങ്കില്‍ കൊടുവാളിക്കുണ്ടിലെ ആബാലവൃദ്ധം ജനങ്ങളെ അണി നിരത്തി ദേശീയപാത ഉപരോധമടക്കമുള്ള സമരമുറകളിലേക്ക് തിരിയുമെന്നും സമരക്കാര്‍ മുന്നറിയിപ്പ് നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!