തച്ചനാട്ടുകര: അലനല്ലൂരിലെ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടര്‍മാ രേയും ജീവനക്കാരേയും ആക്രമിച്ച സംഭവത്തിലെ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസി യേഷന്‍ പാലക്കാട്-മലപ്പുറം ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നാട്ടുകല്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.സാമുവല്‍ കോശി ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍മാരായ കെ.എ സീതി, അശോക് വത്സല, എ.വി ജയകൃഷ്ണന്‍, വേലായുധന്‍, കെ.നാരായണന്‍, ഷിഹാബുദ്ദീന്‍ എന്നിവര്‍ സംസാരി ച്ചു .ഇനിയും സത്വര നടപടികള്‍ സ്വീകരിക്കാത്ത പക്ഷം സമരം സം സ്ഥാന തലത്തിലേയ്ക്കു വ്യാപിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
![](http://unveilnewser.com/wp-content/uploads/2022/10/sajv-media-2-copy-1050x252.jpg)