മണ്ണാര്‍ക്കാട്: സംസ്ഥാന ദേശീയ കായിക ഭൂപടത്തില്‍ മണ്ണാര്‍ക്കാടി നെ അടയാളപ്പെടുത്തിയ കെ.സി.കെ സയ്യിദ് അലിക്ക് ആദരം. സി ഐടിയു ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന പൊതു സ മ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കെസികെ സയ്യിദ് അലിക്ക് മൊമെന്റോ സമ്മാനിച്ചു.സ്‌കൂള്‍ കായിക മേഖലയിലെ സമഗ്ര സംഭാവനകള്‍ക്കും ദേശീയതലത്തിലെ തിളക്കമാര്‍ന്ന വിജയ ങ്ങളും പരിഗണിച്ചാണ് സിഐടിയു കെ.സി.കെ സയ്യിദ് അലിയെ ആദരിച്ചത്.എംഇഎസ് കല്ലടി കോളേജ് ചെയര്‍മാനും, കുമരംപു ത്തൂര്‍ കല്ലടി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മാനേജരുമായ കെസികെ സയ്യിദ് അലി ജില്ലാ അമേച്വര്‍ സ്‌പോര്‍ട്‌സ് അസോസിയേഷന്റെ സീനിയര്‍ വൈസ് പ്രസിഡന്റാണ്.
കായിക മേളകളില്‍ തുടര്‍ച്ചയായി മികച്ച വിജയം കൈവരിക്കുന്ന പാലക്കാട്ടെ സ്‌കൂളുകളില്‍ പ്രധാനമാണ് കല്ലടി കുമരംപുത്തൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍.വിദ്യാര്‍ത്ഥികളുടെ കായികക്ഷമത വര്‍ധിപ്പിക്കാനുള്ള പരിശീലനങ്ങളില്‍ മികച്ച ഇടപെടല്‍ നടത്തുന്ന തിലൂടെയാണ് കല്ലടി നേട്ടങ്ങള്‍ കൈപ്പിടിയിലൊതുക്കുന്നത്. വരാ നിരിക്കുന്ന സ്‌കൂള്‍ കായികമേളകളിലും വിജയപ്രതീക്ഷകള്‍ക്ക പ്പുറം മറ്റൊന്നും കല്ലടിയുടെ മൈതാനത്തില്‍ അവശേഷിക്കുന്നി ല്ല.കോളേജിന്റെ കാര്യവും മറിച്ചല്ല.യൂണിവേഴ്‌സിറ്റി തലങ്ങളിലെ കലാകായിക മത്സരങ്ങളിലും കല്ലടി കോളേജ് മികവ് പുലര്‍ത്താ റുണ്ട്.
ഇത്തരത്തില്‍ പഠനത്തോടൊപ്പം വിദ്യാര്‍ത്ഥികളുടെ കായിക പരി ശീലന കാര്യങ്ങളിലും മറ്റും കൃത്യമായ ശ്രദ്ധപുലര്‍ത്തി വിജയങ്ങ ളെ താന്‍ നയിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് എത്തിക്കു ന്നതിനാണ് സയ്യിദ് അലിയെ തേടി ആദരമെത്തിയത്.ഉപഹാര വി തരണ ചടങ്ങില്‍ മുന്‍ മന്ത്രിമാരായ എ കെ ബാലന്‍,പാലൊളി മുഹ മ്മദ് കുട്ടി,സിഐടിയു ജില്ലാ പ്രസിഡന്റ് പികെ ശശി തുടങ്ങിയവര്‍ സന്നിഹതരായിരുന്നു.