മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജൈവ വൈവിധ്യ കോര്‍ഡിനേഷന്‍ കമ്മിറ്റികള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു.ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ നിരീ ക്ഷണ സംവിധാനമായിട്ടാണ് ജില്ലാതല ജൈവ വൈവിധ്യ കോര്‍ഡി നേഷന്‍ കമ്മിറ്റികള്‍ നിലവില്‍ വരിക.ജില്ലാ ആസൂത്രണ സമിതി അധ്യക്ഷനായിരിക്കും കമ്മിറ്റിയുടെ അധ്യക്ഷന്‍.ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കണ്‍വീനറും ജൈവ വൈവിധ്യ ബോര്‍ഡ് ജില്ലാ കോര്‍ ഡിനേറ്റര്‍ ജോയിന്റ് കണ്‍വീനറുമായിരിക്കും. ജില്ലാ ആസൂത്രണ സമിതി ഗവ. നോമിനി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, പ്രിന്‍സി പ്പല്‍ കൃഷി ഓഫീസര്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍/ അസിസ്റ്റ ന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്, ജില്ലാ ഫിഷറിസ് ഓഫീസര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍, പ്രോജക്ട് ഡയറക്ടര്‍, ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റില്‍ നിന്ന് ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ സമിതിയില്‍ അംഗങ്ങ ളായിരിക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപന അസോസിയേഷന്‍ പ്രതിനിധികളും ജില്ലാ ആസൂത്രണ സമിതി ശുപാര്‍ശ ചെയ്യുന്ന ജൈവവൈവിധ്യ വിദഗ്ധരായ അഞ്ചുപേരും സമിതിയില്‍ സ്ഥിരാം ക്ഷണിതാക്കളായിരിക്കും.സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ജൈവ വൈവിധ്യ പരിപാലന സമിതികള്‍ (ബിഎംസി) നിലവില്‍ വന്നിട്ടുണ്ട്. ഈ സമിതികള്‍ക്ക് ആവശ്യമായ വിദഗ്ധോപദേശം നല്‍കുന്നതിനും പ്രവര്‍ത്തനം വിലയിരുത്തുന്ന തിനും ജില്ലാ തല ജൈവ വൈവിധ്യ കോര്‍ഡിനേഷന്‍ കമ്മിറ്റികള്‍ സഹായകരമാകുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.