മണ്ണാര്‍ക്കാട്:എംഇഎസ് കല്ലടി കോളേജില്‍ ഫ്രഷേഴ്‌സ് ഡേയുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ നടത്തിയ ഡിജെ പൊലീസ് തടഞ്ഞു.ഇത് ചോദ്യം ചെയ്ത പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടാ യി.തുടര്‍ന്ന് പൊലീസ് ലാത്തി വീശി വിദ്യാര്‍ത്ഥികളെ വിരട്ടിയോ ടിക്കുകയായിരുന്നു.വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനായി എസ്എഫ്‌ഐ സബ് കമ്മിറ്റി മാതൃകമാണ് പരിപാടി സംഘടിപ്പിച്ച ത്.കോളേജിന് മുന്നിലായാണ് ഡിജെ വെച്ചിരുന്നത്.ഉച്ചത്തില്‍ പാട്ട് വെച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഇടപെട്ട് നിര്‍ത്തി വെക്കാന്‍ നിര്‍ദേശിച്ചു.എന്നാല്‍ വിദ്യാര്‍ത്ഥികള്‍ ഇതിന് കൂട്ടാക്കാ തെ വന്നതോടെയാണ് വാക്കേറ്റവും ഒടുവില്‍ പൊലീസ് ലാത്തി വീ ശുകയുമുണ്ടായത്.ഇതോടെ വിദ്യാര്‍ത്ഥികള്‍ ചിതറിയോടുക യായി രുന്നു.വിദ്യാര്‍ത്ഥിനികള്‍ക്ക് ഉള്‍പ്പടെ മര്‍ദനമേറ്റതായാണ് ആരോപ ണം.അതേ സമയം പരിപാടിയ്ക്ക് അനുമതി നല്‍കിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.എന്നാല്‍ പരിപാടിയ്ക്ക് അനുമതി തേടി രാ വിലെ പൊലീസ് സ്റ്റേഷനില്‍ ചെന്നിരുന്നതായും സംഘര്‍ഷമുണ്ടാ കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന നിര്‍ദേശമാണ് പൊലീസില്‍ നി ന്നും ലഭിച്ചതെന്നും എസ്എഫ്‌ഐ ഏരിയ സെക്രട്ടറി മാലിക് പറ ഞ്ഞു.
