അലനല്ലൂർ: കൂലി വർധനവ് സംബന്ധിച്ച് വ്യാപാരികൾ ചുമട്ട് തൊ ഴിലാളികൾക്ക് നേരെ കുപ്രചരണങ്ങൾ നടത്തിയെന്ന് ആരോപിച് സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ എടത്ത നാട്ടുകര കോട്ടപ്പള്ളയിൽ വിശദീകരണ സദസ്സ് നടത്തി. ജില്ലയിൽ നടപ്പാക്കുന്ന ഏകീകൃത കൂലി സംവിധാനം നടപ്പാക്കണമെന്ന ചുമ ട്ടു തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കാൻ ആവില്ലെന്നും, കൂലി സംബന്ധമായി ചുമട്ട് തൊഴിലാളികൾ വ്യാപാരികൾക്കെതി രെ അക്രമണം നടത്തിയെന്നും ആരോപിച്ച് കേരള വ്യാപാരി വ്യവ സായി ഏകോപന സമിതി എടത്തനാട്ടുകര യൂണിറ്റിന്റെ നേതൃത്വ ത്തിൽ ചൊവ്വാഴ്ച കോട്ടപ്പള്ള ടൗണിൽ പ്രതിഷേധം പ്രകടനവും ധർ ണയും സംഘടിപ്പിച്ചിരുന്നു. ഇതിന് മറുപടിയെന്നോണമാണ് സായു ക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ വിശദീകരണം സദസ്സ് സം ഘടിപ്പിച്ചത്. ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി പി.ആർ സുരേഷ് ഉദ്ഘാടനം ചെയ്തു. എസ്.ടി.യു യൂണിറ്റ് സെക്രട്ടറി ഗഫൂർ പാറോ ക്കോട്ട് അധ്യക്ഷനായി. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് കെ.പി മസൂദ്, എസ്.ടി.യു മണ്ണാർക്കാട് ഡിവിഷൻ സെക്രട്ടറി കെ.ടി ഹംസപ്പ, എം,അവറ, എം.ഗഫൂർ, എം.ജെഫീക്ക് തുടങ്ങിയവർ പങ്കെ ടുത്തു.