മണ്ണാര്‍ക്കാട്: കേരള വാട്ടര്‍ അതോറിറ്റിയുടെ ഗാര്‍ഹിക ഉപഭോക്താ ക്കള്‍ക്ക് കുടിവെള്ള ചാര്‍ജ് പിഴയില്ലാതെ അടയ്ക്കാവുന്ന സമയപ രിധി ഇനി ബില്‍ തീയതി മുതല്‍ 15 ദിവസം വരെയാകും.ബില്‍ തീയതി മുതല്‍ 15 ദിവസം വരെ പിഴ ഇല്ലാതെയും അതു കഴിഞ്ഞു ള്ള 15 ദിവസത്തിനുളളില്‍ അടയ്ക്കുകയാണെങ്കില്‍ 12% പ്രതിവര്‍ ഷ പലിശയും ഈടാക്കും. പിഴയോടുകൂടി 15 ദിവസത്തിനകം അട ച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കാന്‍ നടപടിയെടുക്കും. 30 ദിവ സം കഴിഞ്ഞാല്‍ 18% പ്രതിവര്‍ഷ പലിശ ഈടാക്കും. ഇതു സംബന്ധി ച്ച ജലവിഭവ വകുപ്പിന്റെ ഉത്തരവ് ഇറങ്ങി.മുന്‍പ് പിഴയില്ലാതെ അട യ്ക്കാനുള്ള സമയപരിധി 30 ദിവസമായിരുന്നു.ഗാര്‍ഹികേതര കണ ക്ഷനുകള്‍ക്ക് ബില്‍ തീയതി മുതല്‍ 15 ദിവസം വരെ പിഴയില്ലാതെ കുടിവെള്ള ചാര്‍ജ് അടയ്ക്കാം. ബില്‍ തീയതി കഴിഞ്ഞുളള 15 ദിവസത്തിനുളളില്‍ അടയ്ക്കുകയാണെങ്കില്‍ 12 % പ്രതിവര്‍ഷ പലിശ ഈടാക്കും. പിഴയോടുകൂടി 15 ദിവസത്തിനകം അടച്ചില്ലെ ങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കുന്നതാണ്. 30 ദിവസം കഴിഞ്ഞാല്‍ 24% പ്രതിവര്‍ഷ പലിശ ഈടാക്കും.