മണ്ണാര്‍ക്കാട്: തെങ്കര തത്തേങ്ങലത്ത് പ്ലാന്റേഷന്‍ കോര്‍പ്പറേഷ ന്റെ കശുമാവിന്‍ തോട്ടത്തില്‍ വര്‍ഷങ്ങളായി സൂക്ഷിക്കുന്ന എ ന്‍ഡോസള്‍ഫാന്‍ രണ്ട് മാസത്തിനുള്ളില്‍ നീക്കണമെന്ന് മനുഷ്യാ വകാശ കമ്മീഷന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.314 ലിറ്റര്‍ എന്‍ഡോസള്‍ഫാനാണ് എസ്റ്റേറ്റില്‍ സൂക്ഷിച്ചിട്ടുള്ളത്.2014 ല്‍ മണ്ണാര്‍ക്കാട് എം എല്‍ എയും ജില്ലാ കളക്ടറും പങ്കെടുത്ത യോഗ ത്തില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന എന്‍ഡോസള്‍ഫാന്‍ സുരക്ഷിതമായ ബാരലുകളിലേക്ക് മാറ്റി രണ്ടു മാസത്തിനകം പാലക്കാട് ജില്ലയില്‍ നിന്നും മാറ്റാന്‍ തീരുമാനി ച്ചിരുന്നു.
2014 ഒക്ടോബര്‍ 1 ന് സുരക്ഷിതമായ ബാരലുകളിലേക്ക് എന്‍ഡോ സള്‍ഫാന്‍ മാറ്റി. ബാരലുകള്‍ ഗോഡൗണില്‍ തന്നെ സൂക്ഷിക്കുക യാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് മാസത്തിനകം ബാരലുക ള്‍ പാലക്കാട് ജില്ലയില്‍ നിന്നും നീക്കം ചെയ്യാമെന്ന ഉറപ്പ് പാലിക്കാ ന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ബാരലുകള്‍ അടിയന്തിര മായി നീക്കിയില്ലെങ്കില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടേ ണ്ടി വരുമെന്ന കാര്യം ചൂണ്ടി കാണിച്ച് ചീഫ് സെക്രട്ടറിക്കും കൃഷി വകുപ്പ് സെക്രട്ടറിക്കും കത്ത് നല്‍കിയിരുന്നെങ്കിലും സര്‍ക്കാരില്‍ നിന്നും ഉത്തരവ് ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രദേശവാസികള്‍ എന്‍ഡോസള്‍ഫാന്‍ ബാധിതനാണോ എന്നറി യുന്നതിനായി 2015 മേയില്‍ നടത്തിയ എന്‍ഡോസള്‍ഫാന്‍ സ്‌ക്രീ നിംഗ് ടെസ്റ്റിന്റെ ഫലം ഡി എം ഒ ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ 45 ഓളം പ്രദേശവാസികള്‍ക്ക് വിവിധ തരത്തിലുള്ള രോഗം സ്ഥിരീക രിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.എന്‍ഡോ സള്‍ഫാന്‍ സ്‌ക്രീനിംഗ് ടെസ്റ്റ് വീണ്ടും നടത്തണമെന്നും കമ്മീഷന്‍ ആവശ്യപ്പെ ട്ടിട്ടുണ്ട്. കേരളശ്ശേരി പഞ്ചായത്ത് അംഗം പി. രാജീവ് സമര്‍പ്പിച്ച പരാതിയി ലാണ് എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ തുടര്‍ നടപടിയു ണ്ടായത് .സ്വീകരിച്ച നടപടികള്‍ രണ്ട് മാസത്തിന കം കമ്മീഷനെ അറിയി ക്കണമെന്നും ജുഡീഷ്യല്‍ കമ്മീഷന്‍ അംഗം ബൈജുനാഥ് നിര്‍ദേ ശിച്ചു.