മണ്ണാര്‍ക്കാട്: അട്ടപ്പാടി മധുവധക്കേസില്‍ റിമാന്‍റിലുളള 11 പ്രതിക ളുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നതിന് 15 ലേക്ക് മാറ്റി. പ്രതി കളുടെ ജാമ്യം സംബന്ധിച്ച് പ്രതിഭാഗം അഭിഭാഷകരുടെയും സ്പെ ഷല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെയും വാദം കേട്ടു. കൂടാതെ മധുവി ന്‍റെ അമ്മ മല്ലിയെ കോടതി വിളിപ്പിച്ചു. പ്രതികള്‍ക്ക് ജാമ്യം കൊടു ക്കുന്നത് സംബന്ധിച്ച് ചോദിച്ചപ്പോള്‍ ജാമ്യം നല്‍കരുതെന്ന് അമ്മ പറഞ്ഞു. പ്രതികള്‍ നേരത്തെ ജാമ്യത്തിലിറങ്ങിയ സമയത്ത് കേസ് ദുര്‍ബലപ്പെടുത്താനും കേസ് അട്ടിമറിക്കാനും ശ്രമം നടത്തിയതാ യും, കേസിന്‍റെ ട്രയല്‍ കഴിയാതെ ജാമ്യം കൊടുക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജേഷ് എം.മേനോന്‍ പറഞ്ഞു. കോടതി പറയുന്ന ഏത് നിബന്ധനയും അനുസരിക്കാമെന്ന് പ്രതിഭാഗം അഭിഭാഷകരായ ബാബു കാര്‍ ത്തികേയന്‍, അനില്‍.കെ.മുഹമ്മദ് എന്നിവര്‍ കോടതിയില്‍ അഭ്യ ര്‍ഥിച്ചു. തുടര്‍ന്നാണ് ജാമ്യാപേക്ഷയില്‍ വിധി പറയുന്നതിന് 15ലേ ക്ക് മാറ്റിയത്.
ഇന്നലെ 115-ാം സാക്ഷി മുക്കാലി പെട്ടിക്കല്‍ ഭാഗത്ത് മരം മുറിക്കുന്നതിന് കോണ്‍ട്രാക്റ്റ് എടുത്ത നിലമ്പൂര്‍ ചോക്കാട് സ്വദേശി അബ്ബാസ്, 104 -ാം സാക്ഷി അഗളി സി.പി.ഒ രാമു, 105-ാം സാക്ഷി അഗളി സ്റ്റേഷനിലെ സി.പി.ഒ രാഘവന്‍, 107-ാം സാക്ഷി പാലക്കാട് സ്റ്റേഷനിലെ ഫോട്ടോ ഗ്രാഫര്‍ കമല്‍ ഇവരെല്ലാം പ്രോസിക്യൂഷന് അനുകൂലമായി മൊഴി പറഞ്ഞു. 106-ാം സാക്ഷി അഗളി സ്റ്റേഷനിലെ സി.പി.ഒ മുബാറക് അലിയെ വിസ്തരിച്ചില്ല. 105-ാം സാക്ഷിയുടെ മൊഴി തന്നെ ആയതിനാലാണ് വിസ്താരം ഒഴിവാക്കിയത്.
സംഭവ ദിവസം മധുവിനെ കസ്റ്റഡിയിലെടുത്ത അഗളി അഡീഷണല്‍ എസ്.ഐ ആയിരുന്ന പ്രസാദ് വര്‍ക്കിയെ ഇന്ന് വിസ്തരിക്കും. പ്രസാദ് വര്‍ക്കി കേസില്‍ 110-ാം സാക്ഷിയാണ്. ഇന്ന് 108 മുതല്‍ 110 വരെയുളള സാക്ഷികളെ വിസ്തരിക്കും.