മണ്ണാര്‍ക്കാട്: കേരളത്തിലെ തെരുവുനായ പ്രശ്‌നവുമായി ബന്ധപ്പെ ട്ട് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസില്‍ അനുകൂല മായ വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കേസില്‍ കക്ഷി ചേ ര്‍ന്നിട്ടുള്ള സന്നദ്ധ സംഘടനയായ ഹ്യൂമണ്‍ ഡെവലപ്പ്‌മെന്റ് ആന്‍ ഡ് എ ന്‍വിയോണ്‍മെന്റ് പ്രൊട്ടക്ഷന്‍ ഫൗണ്ടേഷന്‍ ഭാരവാഹികള്‍ വാര്‍ ത്താ സമ്മേളനത്തില്‍ പറഞ്ഞു.തെരുവു നായ വിഷയങ്ങള്‍ പരിഗ ണിക്കുന്നതില്‍ നിന്നും ഹൈക്കോടതികളെ സുപ്രീം കോട തി വില ക്കിയതിനാലാണ് എച്ച്ഡിഇപി ഫൗണ്ടേഷന്‍ സുപ്രീം കോ ടതിയില്‍ നേരിട്ട് ഹര്‍ജി സമര്‍പ്പിച്ചത്.സെപ്റ്റംബര്‍ 28ന് കേസ് പരി ഗണിക്കേണ്ടതായിരുന്നു.എന്നാല്‍ ഭരണഘടനാ ബെഞ്ച് നടക്കുന്ന തിനാല്‍ ഒക്‌ടോബര്‍ 11ലേക്കാണ് മാറ്റിയിരിക്കുന്നത്.
അക്രമകാരികളായ തെരുവുനായ്ക്കളെ ഉന്‍മൂലനം ചെയ്യുകയാണ് വേണ്ടത്.ഇക്കാര്യത്തിലുള്ള പരാതിയില്‍ അക്രമകാരികളായ തെ രുവുനായ്ക്കളെ പിടികൂടി ദയാവധം ചെയ്യുകയോ പ്രത്യേകം പാര്‍ പ്പിട കേന്ദ്രങ്ങളിലേക്ക് മാറ്റുകയോ വേണമെന്ന് കോടതിയില്‍ സമര്‍ പ്പിച്ചിട്ടുള്ള ഹര്‍ജിയില്‍ എച്ച്ഡിഇപി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മൃഗങ്ങ ളോടുള്ള ക്രൂരത തടയല്‍ നിയമം 1960ലെ വ്യവസ്ഥകള്‍,മൃഗ പ്രജന ന നിയന്ത്രണ നിയമം 2001 അനുസരിച്ച് തെരുവുനായ്ക്കളെ പിടികൂ ടുന്നതിനുള്ള അധികാരം വിനിയോഗിക്കാന്‍ പ്രാദേശിക അധികാ രികളെ അനുവദിക്കണം.തെരുവുനായ്ക്കള്‍ക്ക് വാക്‌സിനേഷനും വന്ധ്യംകരണവും നിര്‍ബന്ധമാക്കുകയും ജില്ലാ താലൂക്ക് കേന്ദ്ര ങ്ങളില്‍ മൃഗാശുപത്രികളും പോളിക്ലിനിക്കുകളും സ്ഥാപിക്കണം. നായ്ക്കള്‍ക്ക് വികേന്ദ്രീകൃത പാര്‍പ്പിട സൗകര്യങ്ങള്‍ ഒരുക്കണം തുടങ്ങി നിര്‍ദേശങ്ങള്‍ കോടതിയ്ക്ക് മുമ്പാകെ സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതായും ഭാരവാഹികള്‍ പറഞ്ഞു.
അക്രമകാരികളായ തെരുവുനായ്ക്കളെ ഉന്‍മൂലനം ചെയ്യുന്നതില്‍ മൃഗസ്‌നേഹികളുടെ നിലപാടില്‍ വിയോജിപ്പാണ് ഉള്ളതെന്നും പ്രശ് നത്തില്‍ മൃഗസ്‌നേഹികള്‍ നാടിനൊപ്പം നില്‍ക്കണം. മനുഷ്യരുടേ യും പ്രകൃതിയുടെയും ജീവല്‍പ്രശ്‌നങ്ങളിലാണ് സംഘടനയുടെ പ്ര വര്‍ത്തന ശ്രദ്ധയെന്നും ഭാരവാഹികള്‍ പറഞ്ഞു.അപൂര്‍വ്വ രക്തഗ്രൂ പ്പുള്ളവരുടെ പ്രത്യേക കൂട്ടായ്മ രൂപീകരിക്കാനും വിദ്യാര്‍ത്ഥികള്‍ ക്കായി കൗണ്‍സിലിംഗ് സെന്റര്‍,വനിതകള്‍ക്കായി തൊഴിലധി ഷ്ഠിത പരിശീലന കേന്ദ്രം എന്നിവ സ്ഥാപിക്കാന്‍ പദ്ധതിയുള്ളതാ യും ഭാരവാഹികള്‍ വ്യക്തമാക്കി.വാര്‍ത്താ സമ്മേളനത്തില്‍ എ ച്ച്ഡിഇപി ഫൗണ്ടേഷന്‍ ആക്ടിംഗ് പ്രസിഡന്റ് അബ്ദുല്‍ ഹാദി അറ യ്ക്കല്‍,സെക്രട്ടറി അന്‍വര്‍ ചൂരിയോട് എന്നിവര്‍ പങ്കെടുത്തു.