മണ്ണാര്‍ക്കാട് : നഗരസഭയിലെ ആശ്രയ കിറ്റ് വിതരണത്തിലെ ക്രമ ക്കേടില്‍ കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്ന് സി.പി.എം നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.ത്രിവേണി മുഖേന വിതരണം ചെയ്യുന്ന കിറ്റില്‍ ക്രമക്കേട് കണ്ടെത്തിയെങ്കില്‍ വിതരണ ചുമതലയുള്ള നഗരസഭ ഭരണസമിതിക്ക് ഉത്തരവാദിത്വ ത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനാകില്ലെന്ന് നേതാക്കള്‍ പറഞ്ഞു.
349 കിറ്റുകള്‍ പോലും കൃത്യമായി വിതരണം ചെയ്യാന്‍ കഴിയാത്ത വരാണ് ഭരിക്കുന്നത്.നഗരസഭ ചെയര്‍മാന്റെ പേരിലുള്ള കെട്ടിട ത്തിനെതിരെ നിര്‍മാണ ക്രമക്കേട് പുറത്തു വന്നപ്പോള്‍ അതില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനാണ് ആശ്രയ കിറ്റ് പ്രശ്‌നത്തില്‍ സി. പി.എമ്മിനെതിരെ ആരോപണം ഉന്നയിക്കുന്നത്.സി.പി.എം ലോ ക്കല്‍ സെക്രട്ടറി കണ്‍സ്യൂമര്‍ ഫെഡ് ജീവനക്കാരനായത് കൊണ്ട് ത്രിവേണിയിലെ പ്രശ്‌നത്തില്‍ രാഷ്ട്രീയം ആരോപണം അനുവ ദിക്കില്ലെന്നും നേതാക്കള്‍ പറഞ്ഞു.
ആര്‍ജ്ജവമുള്ള ഭരണസമിതിയാണെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണം.കിറ്റ് വാങ്ങുന്ന ജനങ്ങളെ പിച്ച ക്കാരെന്ന് അധിക്ഷേപിക്കുന്ന ചെയര്‍മാന്‍ മാനസിക നില തെറ്റിയ വ്യക്തിയെ പോലെയാണ് സംസാരിക്കുന്നത്. ചെയര്‍മാനെതിരെ നിരവധി ആരോപണങ്ങള്‍ നിലവിലുണ്ടെന്നും അഴിമതിക്കാര്‍ക്കെ തിരെ നടപടിയെടുക്കുന്നത് വരെ പോരാട്ടം തുടരുമെന്നും നേതാക്ക ള്‍ പറഞ്ഞു.ഏരിയ കമ്മിറ്റി അംഗം എം.വിനോദ് കുമാര്‍.ശോഭന്‍ കുമാര്‍.ലോക്കല്‍ സെക്രട്ടറി ജയരാജ്.കൗണ്‍സിലര്‍ ടി.ആര്‍.സെബാ സ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.