പാലക്കാട്: മോട്ടോര്‍ വാഹന വകുപ്പിലെ വിവിധ സേവനങ്ങള്‍ സം ബന്ധിച്ച് പൊതുജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരം കാണുന്ന തിന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തി ല്‍’വാഹനീയം 2022′ പരാതി പരിഹാര അദാലത്ത് ഒക്ടോബര്‍ 21ന് രാവിലെ 10 മുതല്‍ പാലക്കാട് ഇംഗ്ലീഷ് ചര്‍ച്ച് റോഡിലുള്ള ശാദി മഹല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്നു.ജില്ലയിലെ മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട ദീര്‍ഘകാലമായി തീര്‍പ്പാകാത്ത അപേക്ഷ കള്‍,ചെക്ക് റിപ്പോര്‍ട്ടുകള്‍, ഉപയോഗശൂന്യമായ വാഹനങ്ങളുടെ ആര്‍. സി കാന്‍സലേഷന്‍, അയോഗ്യമായ ഡ്രൈവിംഗ് ലൈസന്‍സ് കേസുകള്‍, നികുതി സംബന്ധമായ വിഷയങ്ങള്‍ എന്നിവ പരിഗ ണിക്കും. ഉടമസ്ഥര്‍ കൈപ്പറ്റാതെ ഓഫീസില്‍ മടങ്ങിവന്ന ആര്‍. സി ലൈസന്‍സ് എന്നിവ തിരിച്ചറിയല്‍ രേഖയുമായി വരുന്ന ഉടമസ്ഥര്‍ ക്ക് നല്‍കും.അദാലത്തില്‍ പരിഗണിക്കേണ്ട പരാതികള്‍ പാലക്കാട് ആര്‍.ടി. ഒ/ ഒറ്റപ്പാലം, പട്ടാമ്പി, ആലത്തൂര്‍, ചിറ്റൂര്‍, മണ്ണാര്‍ക്കാട്, സബ് ആര്‍.ടി ഓഫീസുകളില്‍ ഒക്ടോബര്‍ 15-നകം നേരിട്ടെത്തി എഴുതി നല്‍കണമെന്ന് പാലക്കാട് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറി യിച്ചു. ഓഫീസ് മുഖേനെ നല്‍കുന്ന പരാതികളും അപേക്ഷകളും മാത്രമാണ് അദാലത്തില്‍ പരിഗണിക്കുക.ഫോണ്‍ :04912505741

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!