പാലക്കാട്: 2025 അവസാനിക്കുമ്പോഴേക്കും സംസ്ഥാനത്തെ 50 ശത മാനം പൊതുമരാമത്ത് റോഡുകളും ബി.എം ആൻഡ് ബി.സി നില വാരത്തിലാക്കുമെന്ന് പൊതുമരാമത്ത്-വിനോദസഞ്ചാര-യുവജന ക്ഷേമ വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.
ആറ് കോടി ചെലവില്‍ നവീകരിച്ച മമ്പറം-തണ്ണീര്‍പ്പന്തല്‍ റോഡ്, നാല് കോടി ചെലവില്‍ നവീകരിച്ച യാക്കര- തിരുനെല്ലായി-തങ്കം ഹോസ്പിറ്റല്‍ റോഡ് എന്നിവയുടെ പൂര്‍ത്തീകരണോദ്ഘാടനം തണ്ണീ ര്‍പന്തല്‍ ജങ്ഷനില്‍ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാത യുടെ 45 മീറ്റർ വികസനം 2025-ഓടെ പൂർത്തീകരിക്കാനാകുമെന്ന് മന്ത്രി അറിയിച്ചു.
ആലത്തൂർ, ചിറ്റൂർ താലൂക്കുകളെ ബന്ധിപ്പിക്കുന്നതിലും ഒ.വി വിജയൻ സ്മാരകത്തിലേക്ക് എത്തുന്നതിനും നിർമ്മാണം പൂർത്തീ കരിച്ച പ്രസ്തുത റോഡുകളിലൂടെ എളുപ്പമാകും. ഗുണനിലവാരമുള്ള ബി.എം ആൻഡ് ബി.സി റോഡുകളാണ് നിർമ്മിച്ചിരിക്കുന്നത്. പൊ തുമരാമത്തിനു കീഴിലുള്ള മുപ്പതിനായിരത്തോളം കിലോമീറ്ററോ ളം വരുന്ന മുഴുവൻ റോഡുകളും ബി.എം ആൻഡ് ബി.സി ആക്കണ മെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ധനകാര്യവകുപ്പുമായി ചർച്ച നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ ഉൾപ്രദേശങ്ങളിലെ റോഡുകൾ പോലും ടാറിങ് പൂർത്തിയാക്കിയവയാണ്. 2.95 ലക്ഷം കിലോമീറ്റർ റോഡുകളാണ് ടാറിങ് പൂർത്തിയാക്കിയിരിക്കുന്നത്. ബാക്കി വരുന്ന നല്ലൊരു ശതമാനം തദ്ദേശസ്വയംഭരണം, ഫിഷറീസ്, ദേശീയപാത, മറ്റു വകുപ്പുകളുടെ കീഴിൽ ഉൾപ്പെടുന്നതാണ്. റോഡ് നവീകരണത്തിന് ഓരോ വകുപ്പും ഇടപെടണം. പാലക്കാട് നഗരവുമായി ബന്ധപ്പെട്ട റോഡുകളുടെ അപാകതകൾ പരിശോധിച്ചു മുന്നോട്ടു പോകാവുകയാണെന്നും ജില്ലയുടെ വികസന കാര്യത്തിൽ രാഷ്ട്രീയ ഭേദമെന്യേ മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.
ജലജീവന്‍ മിഷൻ പൊളിച്ച ജില്ലയിലെ വിവിധ പി.ഡബ്ല്യൂ.ഡി റോഡുകളുടെ പുനർനിർമാണവുമായി ബന്ധപ്പെട്ട് ജലസേചന വകുപ്പ് മന്ത്രിയുമായുള്ള ചർച്ച നടന്നുവരികയാണ്. ജില്ലയിലെ ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട് മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടികൾ എന്നിവരെ ഉൾപ്പെടുത്തി പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ചർച്ച നടത്തും.
റോഡുകളുടെ ഡിസൈൻ വളരെ പ്രധാനപ്പെട്ട കാര്യമാണ്. ശരിയായ ഡ്രൈനേജ് സൗകര്യം, വീതി, മഴവെള്ളം റോഡിൽ നിന്നും ഒലിച്ചു പോകാനുള്ള സൗകര്യം എന്നിവ ഉറപ്പാക്കി റോഡ് വികസനം നടപ്പാക്കുന്നതിന് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ കൂട്ടായ അഭിപ്രായത്തിലൂടെ മുന്നോട്ട് പോകാൻ പൊതുമരാമത്ത് വകുപ്പ് തയ്യാറാണെന്നും മന്ത്രി പറഞ്ഞു. റോഡുകളുടെ നിലവാരത്തിന് മാറ്റം കാണുന്നതിന് വേണ്ട ഇടപെടലുകളാണ് വകുപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. സുതാര്യത ഉറപ്പാക്കി പരിഹാരം കാണാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നാല് കോടി രൂപ ചെലവില്‍ നവീകരിച്ച യാക്കര- തിരുനെല്ലായി-തങ്കം ഹോസ്പിറ്റല്‍ റോഡ് മന്ത്രി സന്ദർശിച്ചു. പരിപാടിയിൽ ഷാഫി പറമ്പില്‍ എം.എല്‍.എ. അധ്യക്ഷനായി. വി.കെ ശ്രീകണ്ഠന്‍ എം.പി. മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ബ്ലോക്ക് – ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പൊതുമരാമത്ത് വിഭാഗം ചീഫ് എന്‍ജിനീയര്‍ അജിത് രാമചന്ദ്രന്‍, നോര്‍ത്ത് സര്‍ക്കിള്‍ പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം സൂപ്രണ്ടിങ് എന്‍ജിനീയര്‍ ഇ.ജി വിശ്വപ്രകാശ്, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ യു.പി ജയശ്രീ എന്നിവര്‍ പങ്കെടുത്തു.