മണ്ണാര്‍ക്കാട്: അന്തര്‍ സംസ്ഥാന പാതയായ മണ്ണാര്‍ക്കാട്-ചിന്ന തടാകം റോഡിന്റെ ഭാഗമായി വരുന്ന അട്ടപ്പാടി ചുരം റോഡിലെ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കുന്നതി നുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായി പൊതുമരാമത്ത് വകു പ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.റോഡിന്റെ പ്രവര്‍ത്തന പുരോ ഗതി വിലയിരുത്തുന്നതിനായി ഈ മാസം അവസാനമോ നവംബര്‍ ആദ്യവാരമോ അട്ടപ്പാടിയില്‍ നേരിട്ട് വന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.ജില്ലയുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളും സാമൂ ഹ്യ മാധ്യമങ്ങള്‍ വഴി ജനങ്ങളും ശ്രദ്ധയില്‍പ്പെടുത്തിയ വിഷയങ്ങ ള്‍ക്ക് ഉദ്യോഗസ്ഥരോടൊപ്പം ഫെയ്‌സ് ബുക്ക് ലൈവില്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി. അടിയന്തരമായി റോഡ് ജനങ്ങള്‍ക്ക് ഗതാഗതയോഗ്യമാക്കണം എന്നതിനാല്‍ നിലവില്‍ കോണ്‍ക്രീറ്റ് ചെയ്യാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. നിലവില്‍ നടക്കുന്ന അറ്റകുറ്റപ്പണികള്‍ നാളെ പൂര്‍ത്തിയാക്കും.
52 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ചുരം റോഡിന്റെ ആദ്യ എട്ട് കി ലോമീറ്റര്‍ ആദ്യ ഘട്ടത്തില്‍ പൂര്‍ത്തിയാക്കുന്നതിന് കിഫ്ബിയില്‍ നിന്നും ഭരണാനുമതി (എ.എസ്.) ലഭിച്ചിട്ടുണ്ട്. 26 കോടിയുടെ ഭര ണാനുമതിയും 41 കോടിയുടെ സാങ്കേതികാനുമതിയും (ടി.എസ്.) ആണ് ലഭിച്ചിട്ടുള്ളത്. റിവൈസ്ഡ് എ.എസ് 10 ദിവസത്തിനുള്ളില്‍ പ്രോജക്ട് ഡയറക്ടറുടെ ഓഫീസില്‍ നിന്നും കിഫ്ബിയില്‍ നിന്നും ലഭിക്കും. അതിനുശേഷം നടപടികള്‍ തുടങ്ങും.നിലവില്‍ തകര്‍ന്ന ഭാഗങ്ങളില്‍ അടിയന്തരമായി കോണ്‍ക്രീറ്റ് ചെയ്യുന്ന പ്രവര്‍ത്തികള്‍ നടന്നുവരുന്നുണ്ട്. പ്രവര്‍ത്തികള്‍ പരിശോധിക്കുന്നതിനായി ഒരു നോഡല്‍ ഓഫീസറെ നിയമിക്കും. നിലവിലെ പ്രവര്‍ത്തികള്‍ പരിശോധിക്കുന്നതിനായി കെ.ആര്‍.എഫ്.ബിയുടെ പ്രോജക്ട് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഹെയര്‍പിന്‍ വളവുകള്‍ വരുന്ന എട്ടു മുതല്‍ 19 കിലോമീറ്റര്‍ വരെയുള്ള ഭാഗങ്ങളില്‍ റോഡില്‍ ഉറവകളും വെള്ളക്കെട്ടും ഉണ്ടാകുന്നത് ആ പ്രദേശങ്ങളിലെ റോഡിന്റെ തകര്‍ച്ചയ്ക്ക് പ്രധാന കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിന് പരിഹാരമായി ചുരം വരുന്ന ഭാഗങ്ങളില്‍ കോണ്‍ക്രീറ്റ് അല്ലെങ്കില്‍ ഇന്റര്‍ലോക്ക് ചെയ്യാനാണ് തീരുമാനം. 19 മുതല്‍ 52 കിലോ മീറ്റര്‍ വരെയുള്ള ഭാഗങ്ങളിലും പാച്ച് വര്‍ക്കുകള്‍ ചെയ്തുവരുന്നുണ്ട്. അതും നാളെയോടെ പൂര്‍ത്തിയാക്കും. താവളം – കുറവന്‍കണ്ടി ഭാഗത്ത് കഴിഞ്ഞ മഴയില്‍ കല്‍വര്‍ട്ട് തകരുകയും റോഡ് പൂര്‍ണമായും നശിക്കുകയും ചെയ്തിട്ടുണ്ട്. അതിന് പരിഹാരമായി ഒരു ഡീവിയേഷന്‍ റോഡിന് 22,98,000 രൂപ അനുവദിച്ച് അടിയന്തര പ്രാധാന്യം നല്‍കി പൂര്‍ത്തിയാക്കി വരുന്നുണ്ട്. ഈ മാസം 20 ഓടെ അത് പൂര്‍ത്തിയാക്കും. തകര്‍ന്ന കല്‍വര്‍ട്ട് നേരെയാക്കുന്നതിനും റോഡ് പഴയ സ്ഥിതിയിലേക്ക് ആക്കുന്നതിനുമായി 1.12 കോടി രൂപയുടെ എസ്റ്റിമേറ്റ് സമര്‍പ്പിക്കുകയും ഭരണാനുമതി ലഭിക്കുകയും ചെയ്തിട്ടുണ്ട്.