അലനല്ലൂര്‍: നിലത്തെഴുത്ത് കളരിയായിരുന്ന ചളവ പനച്ചിക്കുത്ത് തറവാട്ടില്‍ വിജയദശമി ദിനത്തില്‍ നടന്ന വിദ്യാരംഭ ചടങ്ങില്‍ നിരവധി കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു.ആചാര്യന്മാരായ ഗോ പാലകൃഷ്ണന്‍.ജി,അധ്യാപകന്‍ അച്യുതന്‍ മാസ്റ്റര്‍ പനച്ചിക്കുത്ത്, യുവ കവി ശ്രീധരന്‍ പനച്ചിക്കുത്ത് എന്നിവര്‍ കുരുന്നുകള്‍ക്ക് ഹരിശ്രീ കുറിച്ച് നല്‍കി.എഴുത്തോല അക്ഷര സംഗമവും പനച്ചിക്കുത്ത് കുഞ്ഞികൃഷ്ണനെഴുത്തച്ഛന്‍ അനുസ്മരണവും നടന്നു.
കവി മധു അലനല്ലൂര്‍ അനുമോദന സദസ്സും കവിതായനവും ഉദ്ഘാ ടനം ചെയ്തു.പി.ഗോപാലകൃഷ്ണന്‍ അധ്യക്ഷനായി.അച്ചുതന്‍ മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി.പ്രഥമ എഴുത്തോല അക്ഷര പുര സ്‌കാരം സിനിമാസംവിധായകന്‍ കെ.എസ് ഹരിഹരനും പ്രഥമ ജ്യോതിഷ കുലപതി പുരസ്‌കാരം ജ്യോതിഷി എന്‍.രാധാകൃഷണ നം സമര്‍പ്പിച്ചു.സി.ഗോവിന്ദന്‍,രാമചന്ദ്രന്‍,കെ.ഗോപകുമാര്‍ ,കെ. സത്യപാലന്‍, എം.കൃഷ്ണന്‍കുട്ടി ,കെ.ശ്രീധരന്‍, വിഷ്ണു അലനല്ലൂര്‍ എന്നിവര്‍ സംസാരിച്ചു.
പി.രാമന്‍,പി.ശങ്കരന്‍,പി.സുകുമാരന്‍,സുബ്രഹ്മണ്യന്‍,പി.മോഹന്‍ദാസ്,പി.വിജയന്‍,പി.സുരേഷ്,പി.നാരായണന്‍,പി.ഹരിപ്രസാദ്,പി.രതീഷ് എന്നിവര്‍ നേതൃത്വം നല്‍കി.പി.ശ്രീധരന്‍ സ്വാഗതവും പി.സരിത നന്ദിയും പറഞ്ഞു.കവിതാവതരണവും മുന്‍ പഠിതാക്കളുടെ അനു മോദനവും കാവ്യാലാപനവും കീര്‍ത്തനാലാപനവും നടന്നു.