മണ്ണാര്‍ക്കാട്: സാമ്പത്തിക അവശത അനുഭവിക്കുന്നവര്‍ക്ക് മാസം തോറും ആയിരം രൂപ നല്‍കുന്ന സാന്ത്വനം പദ്ധതിയ്ക്ക് പൈതൃകം കള്‍ച്ചര്‍ ആന്‍ഡ് ചാരിറ്റി ട്രസ്റ്റ് തുടക്കം കുറിക്കുന്നതായി ഭാരവാഹി കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.കാഞ്ഞിരപ്പുഴ പഞ്ചായ ത്തിലെ തെരഞ്ഞെടുക്കപ്പെട്ട 101 പേര്‍ക്കാണ് സാമ്പത്തിക സഹാ യം നല്‍കുക.ജനപ്രതിനിധികള്‍ ഉള്‍പ്പടെ ക്ഷേമ മേഖലയില്‍ പ്രവര്‍ ത്തിക്കുന്നവരടങ്ങുന്ന പ്രത്യേക കമ്മിറ്റിയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്.മണ്ണാര്‍ക്കാട് വിയ്യക്കുറുശ്ശി കേന്ദ്രീകരിച്ച് പ്രവ ര്‍ത്തിക്കുന്ന ട്രസ്റ്റ് പ്രവര്‍ത്തനം തുടങ്ങി ഒരുവര്‍ഷം പൂര്‍ത്തിയാകു ന്ന വേളയിലാണ് കാരുണ്യ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി സാ ന്ത്വനം പദ്ധതി നടപ്പിലാക്കുന്നത്.ഈ മാസം ഏഴിന് വൈകീട്ട് നാല് മണിക്ക് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മു ഹമ്മദ് ചെറൂട്ടി ട്രസ്റ്റിന്റെ വിയ്യക്കറുശ്ശിയിലെ ഓഫീസില്‍ വെച്ച്ഉ ദ്ഘാടനം ചെയ്യും.കാഞ്ഞിരപ്പുഴ പഞ്ചായത്ത് ക്ഷേ മകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പ്രദീപ് മാസ്റ്റര്‍ ഉള്‍പ്പടെയുള്ള ജനപ്രതിനിധി കളും സാമൂഹ്യപ്രവര്‍ത്തകരും സംബന്ധിക്കുമെന്നും ഭാരവാഹി കള്‍ അറിയിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ ട്രസ്റ്റ് ചെയ ര്‍മാന്‍ രവീന്ദ്രനാഥ ശര്‍മ്മ,സെക്രട്ടറി മുഹമ്മദ് സവാദ്, കോ ഓര്‍ഡി നേറ്റര്‍ അച്ചുതന്‍ മാസ്റ്റര്‍ പനച്ചിക്കുത്ത്,ഭാരവാഹി ജോബി ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.