മണ്ണാര്‍ക്കാട്: കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം വഴി 2022-23 വര്‍ഷത്തെ ബിരുദ-ബിരുദാനന്തര കോഴ്‌സു കളിലേക്ക് ഉടന്‍ അപേക്ഷ ക്ഷണിക്കും.
അഫ്‌സല്‍- ഉല്‍-ഉലമ, സോഷ്യോളജി, എക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്,ഫിലോസഫി,ബിബിഎ,ബി.കോം എന്നീ എട്ടു ബിരുദ കോഴ്‌സുകളിലേക്കും അറബിക്, സോഷ്യോളജി, എ ക്കണോമിക്‌സ്,ഹിന്ദി,ഹിസ്റ്ററി,ഫിലോസഫി,പൊളിറ്റിക്കല്‍ സയ ന്‍സ്,സംസ്‌കൃതം,എം.കോം, എം.എസ്.സി മാതമാറ്റിക്‌സ് എന്നീ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കും ഒക്ടോബര്‍ 7 ന് വി ജ്ഞാപനം പ്രസിദ്ധീകരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരു ന്നു.നവംബര്‍ 15 ആയിരിക്കും അപേക്ഷിക്കാനുള്ള അവസാന തിയതി.
അപേക്ഷിക്കാനുള്ള ലിങ്ക്, ഓരോ കോഴ്‌സിനും ചേരുന്നതിനുള്ള യോഗ്യത, ഫീ ഘടന ഉള്‍പ്പെടെയുള്ള വിവരങ്ങളടങ്ങിയ വിശദമായ പ്രോസ്‌പെക്ടസ് എന്നിവ വിദൂരവിദ്യാഭ്യാസ വിഭാഗം വെബ്‌സൈ റ്റില്‍ ലഭ്യമാക്കും. പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനാ വശ്യത്തിനുള്ള സ്റ്റഡി മെറ്റീരിയലുകള്‍ തപാല്‍ മാര്‍ഗം വീടുകളി ലെത്തിക്കുകയും വിദഗ്ധ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ വിവിധ ജില്ലകളിലെ കേന്ദ്രങ്ങളിലൂടെ സമ്പര്‍ക്ക ക്ലാസുകള്‍ നല്‍കുകയും ചെയ്യും. നിലവില്‍ 2026 ജനുവരി സെഷന്‍ വരെ വിദൂരവിദ്യാഭ്യാ സവിഭാഗം വഴി പ്രവേശനം നടത്താന്‍ കാലിക്കറ്റ് സര്‍വകലാശാല ക്ക് യുജിസി അംഗീകാരം ലഭ്യമായിട്ടുള്ളതാണ്.