പാലക്കാട്: സ്‌കൂള്‍ പരിസരങ്ങള്‍,പെട്ടികടകള്‍ കേന്ദ്രീകരിച്ചോ നേരിട്ടോ ലഹരി വസ്തുക്കളുടെ വില്‍പനയും ലഹരി സംബന്ധിച്ച വിവരങ്ങളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്സൈസിന്റെ 155358 എന്ന ടോള്‍ഫ്രീ നമ്പറില്‍ അറിയിക്കാം.24 മണിക്കൂറിനകം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരാതി പരിശോധിച്ച് നടപടി സ്വീകരി ക്കും.റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പരാതിയുടെ ഗൗരവമനുസരിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ വരെ പാരിതോഷികവും നല്‍കും. കൗണ്‍സലിങ്ങിനും വിദഗ്ധ ചികിത്സയ്ക്കും 14405 എന്ന ടോള്‍ഫ്രീ നമ്പറില്‍ അറിയിക്കാം. കൗമാരക്കാരായ കുട്ടികള്‍ക്കിട യില്‍ ലഹരി ഉപയോഗം സംബന്ധിച്ച് രക്ഷിതാക്കള്‍ അറിയിച്ചാല്‍ ബന്ധപ്പെട്ട എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷിതാക്കള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കും. കുട്ടികള്‍ക്ക് കൗണ്‍സലിങ് നല്‍കുന്നതിന് വേണ്ട സജ്ജീകരണങ്ങളും ഉറപ്പാക്കും. തിരുവന ന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ എക്‌സൈസ് സോണല്‍ കേന്ദ്രങ്ങളിലും വിദഗ്ധ സൈക്കാട്രിസ്റ്റ് കൗണ്‍സലിങ് സേവനവും ലഭ്യമാണ്. എക്‌സൈസ് കമ്മിഷണറുടെ 9447178000 നമ്പറിലും ലഹരിസംബന്ധമായ പരാതികളും പ്രശ്‌നങ്ങളും അറിയിക്കാം.

ജില്ലകളില്‍ ലഹരി വിമോചന കേന്ദ്രങ്ങള്‍

ലഹരി ഉപയോഗത്തില്‍പ്പെട്ടവര്‍ക്കായി എല്ലാ ജില്ലകളിലും സര്‍ക്കാ ര്‍ ജില്ലാ ആശുപത്രികള്‍ കേന്ദ്രീകരിച്ച് ലഹരി വിമോചന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പാലക്കാട് ജില്ലയില്‍ അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. കേന്ദ്രത്തില്‍ ചികിത്സയും താമസവും മരുന്നും സൗ ജന്യമായി ലഭിക്കും. പ്രാഥമികമായി കൗണ്‍സലിങ് നല്‍കുകയും തീവ്രതയനുസരിച്ച് ഒരു മാസം വരെ നീണ്ടു നില്‍ക്കുന്ന ചികിത്സ യും ഇവര്‍ക്ക് ലഭ്യമാക്കും. ജില്ലയില്‍ ആയിരത്തോളം പേര്‍ക്ക് കേന്ദ്രത്തില്‍ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. 50 പേര്‍ക്ക് താമസിക്കാ വുന്ന സൗകര്യങ്ങള്‍ ലഹരി വിമോചന കേന്ദ്രത്തിലുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!