മണ്ണാര്‍ക്കാട്: അട്ടപ്പാടി മധുവധക്കേസില്‍ കോടതിയില്‍ വിസ്താരങ്ങ ള്‍ക്കിടെ തെളിവിന് വേണ്ടി പ്രദര്‍ശിപ്പിക്കാനുപയോഗിച്ചിരുന്ന പൊ ലീസുകാരന്‍റെ ലാപ്ടോപ്പ് കോടതി പിടിച്ചെടുത്തു. അന്വേഷണ ഉദ്ദ്യോഗസ്ഥന്‍റെ മൊഴി എടുക്കുന്നതിനിടെയാണ് സംഭവം. കേസു മായി ബന്ധപ്പെട്ട പെന്‍ഡ്രൈവ് ഉപയോഗിക്കുന്നതിന് പകരം ലാ പ്ടോപ്പില്‍ കോപ്പി ചെയ്താണ് കോടതിയല്‍ സി.സി.ടി.വിയിലെ വീ ഡിയൊ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. കാഴ്ചയില്ലെന്ന് കോടതിയി ല്‍ പറഞ്ഞ 29-ാം സാക്ഷി സുനില്‍കുമാര്‍ എന്ന ബാവക്ക് വേണ്ടി ഹാജരായ അഡ്വ. എസ്.ശ്രീനാഥ് ആണ് ഇത് സംബന്ധിച്ച് കോട തിയെ അറിയിച്ചത്. കോടതി ഇത് ആരായുന്നതിനിടെയാണ് ദൃശ്യ ങ്ങള്‍ പ്രദര്‍ശിപ്പിക്കാനുപയോഗിച്ച ലാപ്ടോപ്പ് പൊലീസുകാരനായ വിനുവിന്‍റേതാണെന്ന് അറിയുന്നത്. സ്വകാര്യ ലാപ്ടോപ്പില്‍ കോട തിയുടെ അനുമതിയില്ലാതെ ദൃശ്യങ്ങള്‍ കോപ്പി ചെയ്തതിനാണ് കോ ടതി ലാപ്ടോപ്പ് പിടിച്ചെടുത്തത്. കൂടാതെ കോടതിയില്‍ പ്രദര്‍ശിപ്പി ച്ച വീഡിയോക്ക് ആധികാരികതയില്ലെന്നും അഭിഭാഷകന്‍ എസ്. ശ്രീനാഥ് പറഞ്ഞു. സംഭവത്തില്‍ പൊലീസുകാരനായ ബിനുവിനെ കോടതി ശാസിച്ചു.കേസില്‍ റിമാന്‍റില്‍ കഴിയുന്ന 11 പേരുടെ ജാമ്യാ പേക്ഷ ഇന്നത്തേക്ക് മാറ്റി.ഇന്നലെ 91-ാം സാക്ഷി കോട്ടത്തറ ആശുപ ത്രിയിലെ നേഴ്സിങ് അസിസ്റ്റന്‍റ് നിജാമുദീന്‍, 85-ാം സാക്ഷി മുക്കാലി ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ സുമേഷ്.സി എന്നിവര്‍ നേരത്തെ പൊലീസിന് നല്‍കിയ മൊഴിയില്‍ ഉറച്ചു നിന്നു. 41-ാം സാക്ഷി സിന്ധുഷ ഹാജരായെങ്കിലും നേരത്തെ സാക്ഷിമൊഴി നല്‍കിയ 40-ാം സാക്ഷി ലക്ഷ്മിയുടെ മൊഴി ഒന്നായതിനാല്‍ വിസ്തരിച്ചില്ല.
36-ാം സാക്ഷി അബ്ദുള്‍ ലത്തീഫിനോട് ഇന്നലെ കോടതയില്‍ ഹാജരാവാന്‍ നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും ശാരീരിക അസ്വസ്തത കള്‍ കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ ഹാജരായില്ല. ലത്തീഫിന്‍റെ സാക്ഷി വിസ്താരം ഒക്ടോബര്‍ മൂന്നിലേക്ക് മാറ്റി. 90-ാം സാക്ഷി മധുവിന്‍റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തിയ തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക്ക് വിദഗ്ധന്‍ ഡേ.എന്‍.എ ബല്‍റാം ഇന്നലെ ഹാജരായില്ല. സാക്ഷി വിസ്താരം ഇന്നും തുടരും.