മണ്ണാര്‍ക്കാട്: ദേശീയ രക്തദാന ദിനത്തോടനുബന്ധിച്ച് സേവ് മണ്ണാര് ക്കാടും ബി.ഡി.കെ മണ്ണാര്‍ക്കാട് താലൂക്ക് കമ്മറ്റിയും സംയുക്തമാ യി സംഘടിപ്പിക്കുന്ന ഇന്‍ ഹൗസ് രക്തദാന ക്യാമ്പ് മണ്ണാര്‍ക്കാട് താലൂക്ക് ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്കില്‍ നാളെ കാലത്ത് 9 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ നടക്കും. മണ്ണാര്‍ക്കാട് നഗരസഭ ചെയര്മാന് സി. മുഹമ്മദ് ബഷീര്‍,മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എന്‍ എന്‍ പമീലി,സേവ് മണ്ണാര്‍ക്കാട് ചെയര്മാന് ഫിറോസ് ബാബു തുടങ്ങിയവര്‍ സംബന്ധിക്കും.
