അലനല്ലൂര്‍: ലഹരി മാഫിയകള്‍ പുതുതലമുറയെ ലക്ഷ്യമിടുന്നത് ആശങ്കാജനകമാണെന്നും,വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉന്നം വെ ക്കുന്ന ഇത്തരം സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഭരണകൂടം തയ്യാറാവണമെന്നും വിസ്ഡം കാര ശാഖാ ഫാമിലി മീറ്റ് അഭിപ്രായപ്പെട്ടു.സമ്മേളനം വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.ഫിറോസ് ഖാന്‍ സ്വലാഹി ഉദ്ഘാടനം ചെയ്തു. വിസ്ഡം അലനല്ലൂര്‍ മണ്ഡലം സെക്രട്ടറി എം.സുധീര്‍ ഉമ്മര്‍ അധ്യക്ഷനായി.

ലഹരി വില്‍പ്പനക്കാരോടും കടത്തുകാരോടും വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കാന്‍ പോലീസിനും എക്‌സൈസിനും സാധി ക്കണം. ഇത്തരക്കാര്‍ക്ക് നീതിപീഠങ്ങളില്‍ നിന്ന് പരമാവധി ശിക്ഷ ഉറപ്പാക്കാനും ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള മയക്കുമരുന്ന് കടത്ത് തടയാന്‍ അതിര്‍ത്തി മേഖലകളി ല്‍ ശക്തമായ പ്രതിരോധം തീര്‍ക്കാനും അതോടൊപ്പം ലഹരിക്ക് അടിമപ്പെട്ടവരെ മോചിപ്പിക്കാനും അഭിമാനകരമായ തുടര്‍ ജീവി തം നയിക്കാനും അവരെ സഹായിക്കണം. ലഹരിക്കെതിരെ ശക്ത മായ പ്രചരണങ്ങള്‍ക്ക് മത-രാഷ്ട്രീയ സാമൂഹിക സംഘടനകള്‍ മുന്നിട്ടിറങ്ങണമെന്നും സമ്മേളനം കൂട്ടിച്ചേര്‍ത്തു.

വിസ്ഡം യൂത്ത് പാലക്കാട് ജില്ലാ പ്രസിഡന്റ് ത്വല്‍ഹത്ത് സ്വലാഹി, വിസ്ഡം സ്റ്റുഡന്റ്‌സ് പാലക്കാട് ജില്ലാ സെക്രട്ടറി റിഷാദ് അല്‍ഹിക മി, വൈസ് പ്രസിഡന്റ് സുല്‍ഫിക്കര്‍ പാലക്കാഴി, ഷൗക്കത്തലി അന്‍സാരി, ശറഫുദ്ദീന്‍ ശറഫി, റഷീദ് മാസ്റ്റര്‍, ശരീഫ് കാര, കെ.പി സൈദ്, കെ. ഷംസുദ്ദീന്‍, വി. ഷമീര്‍, ടി.പി നിദാന്‍, എം. ബാസില്‍, കെ.പി ജാസ്മിന്‍, ടി.കെ സലീന, ഇ.ഹാദിയ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!