അലനല്ലൂര്‍: വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്ന തിനായി പഠനവീടുകള്‍ ആരംഭിക്കാന്‍ അലനല്ലൂര്‍ എഎംഎല്‍പി സ്‌കൂള്‍ കോര്‍ണര്‍ പിടിഎ യോഗത്തില്‍ തീരുമാനം.ഒക്ടോബര്‍ 15ന് 25 പഠനവീടുകളാണ് ആരംഭിക്കുക.ഒന്നാം പാദ വാര്‍ഷിക പരീക്ഷയുടെട വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ പഠന പുരോഗതി,നേരിടുന്ന പ്രയാസങ്ങള്‍,ശ്രദ്ധ കൂടുതല്‍ വേണ്ട കാര്യങ്ങള്‍,രക്ഷിതാക്കള്‍ക്ക് എങ്ങിനെ സഹായിക്കാം തുടങ്ങിയ കാര്യങ്ങളാണ് മൂന്ന് ദിവസങ്ങളിലായി നടന്ന യോഗങ്ങളില്‍ പ്രധാ നമായും ചര്‍ച്ച ചെയ്തത്.ഇരുപത് പ്രദേശങ്ങളിലായി നടന്ന യോഗങ്ങ ളില്‍ ഭൂരിഭാഗം രക്ഷിതാക്കളും പങ്കെടുത്തു.കണ്ണംകുണ്ടില്‍ ചേര്‍ന്ന സമാപന യോഗം അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം ആയിഷാബി ആറാട്ടുതൊടി ഉദ്ഘാടനം ചെയ്തു.പ്രധാനാദ്ധ്യാപകന്‍ കെ.എ.സുദര്‍ ശനകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പി.വി.ജയപ്രകാശ്, എ.എം.ഷഹര്‍ ബാന്‍,കെ.എ.മുബീന,പി.എം.ഷീബ,പി.നിഷ,പി.നിര്‍ മ്മലാദേവി, നൗഷാര്‍ പുത്തങ്കോട്ട്, സൗമ്യ.പി, ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ സം സാരിച്ചു.