മണ്ണാര്‍ക്കാട്: കുടുംബശ്രീയുടെ ആന്തരിക വായ്പാ പ്രവര്‍ത്തനങ്ങള്‍ ക്കായി 25കോടി രൂപ കൂടി അനുവദിച്ചതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. മുന്‍പ് 50 കോടി രൂപ അനുവദിച്ചിരുന്നു. ബജറ്റ് വിഹിതമായ 260 കോടി രൂപ യില്‍ നിന്നാണ് തുക അനുവദിച്ചത്. ആന്തരിക വായ്പാ പ്രവര്‍ത്തന ങ്ങള്‍ക്ക് വേണ്ടി 19,489 എഡിഎസുകള്‍ക്കും (ഏരിയാ ഡെവലപ്മെ ന്റ് സൊസൈറ്റി) 133 ഊര് സമിതികള്‍ക്കും ഒരു ലക്ഷം രൂപ വീതം 196.22 കോടിയാണ് റിവോള്‍വിംഗ് ഫണ്ട് ഇനത്തില്‍ നീക്കിവെച്ചത്. ഇതില്‍ നിന്നാണ് രണ്ടാംഘട്ടമായി ഇപ്പോള്‍ 25 കോടി അനുവദിച്ചി രിക്കുന്നത്. അടിസ്ഥാന ജനവിഭാഗങ്ങളെ ചേര്‍ത്തുപിടിക്കുന്ന സര്‍ ക്കാര്‍ നയത്തിന്റെ ഭാഗമാണ് നടപടിയെന്നും മന്ത്രി പറഞ്ഞു.