കോഴിക്കോട്: രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ കേന്ദ്രീകരിച്ച് റെയ്ഡ് നടത്തിയതിലും നേതാക്കളെ അറസ്റ്റ് ചെയ്തതി ലും പ്രതിഷേധിച്ച് നാളെ കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ ത്താല്‍.രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറു മണി വരെയാ ണ് ഹര്‍ത്താലെന്ന് പിഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അറിയിച്ചു. പോ പ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സംസ്ഥാന നേതാക്കളെ എന്‍ഐ എ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാ ണെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി.കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് എതിര്‍ശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ആര്‍എസ്എസ് ഫാഷിസ്റ്റ് സര്‍ക്കാരിന്റെ ഭരണകൂട വേട്ടയ്‌ക്കെതിരെ വെള്ളിയാഴ്ച സംസ്ഥാന ഹര്‍ത്താല്‍ നടത്തുമെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു.
പോപ്പുലര്‍ ഫ്രണ്ട് വെള്ളിയാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ക്രമസമാധാനപാലനത്തിന് ആവശ്യമായ നടപടി കള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി.അക്രമ ത്തില്‍ ഏര്‍പ്പെടുന്നവര്‍,നിയമലംഘകര്‍,കടകള്‍ നിര്‍ബന്ധമായി അടപ്പിക്കുന്നവര്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് ഉടനടി അറസ്റ്റ് ചെയ്യാനാണ് നിര്‍ദേശം.സമരക്കാര്‍ പൊതുസ്ഥലത്ത് കൂട്ടംകൂടാതി രിക്കാന്‍ പൊലീസ് ശ്രദ്ധചെലുത്തും.ആവശ്യമെങ്കില്‍ കരുതല്‍ തടങ്കലിനും നിര്‍ദേശിച്ചിട്ടുണ്ട്.സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സേനാംഗങ്ങളേയും ക്രമസമാധാനപാലനത്തിനായി നിയോഗിക്കും. ജില്ലാ പൊലീസ് മേധാവിമാരുടെ നിയന്ത്രണത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ മേല്‍നോട്ട ചുമതല റേഞ്ച് ഡിഐജിമാര്‍, സോണല്‍ ഐജിമാര്‍,ക്രമസമാധാന വിഭാഗം എഡിജിപി എന്നിവര്‍ക്കാണ്.
ഹര്‍ത്താലുമായി ബന്ധപ്പെട്ട് വാട്‌സാപ്പിലൂടെയും മറ്റ് സാമൂഹിക മാധ്യമങ്ങള്‍ വഴിയും തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും കിം വദന്തികളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീക രിക്കുമെന്ന് ക്രമസമാധാന വിഭാഗം എഡിജിപി വിജയ് സാഖറെ അറിയിച്ചു.ഹര്‍ത്താല്‍ ദിവസം ജനങ്ങളുടെ സഞ്ചാരം തടയുന്ന വര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കും.സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കെഎസ്ആര്‍ടിസി ഉള്‍പ്പ ടെയുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ക്കും സുരക്ഷയൊരുക്കാ ന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി.ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കെഎസ്ആര്‍ടിസി സാധാരണ പോലെ സര്‍വീസ് നടത്താന്‍ എല്ലാ യൂണിറ്റ് അധികാരികള്‍ക്കും സിഎംഡി നിര്‍ദേശം നല്‍കി.ആശുപത്രികള്‍,വിമാനത്താവളങ്ങള്‍,റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവടങ്ങളിലേക്ക് ആവശ്യാനുസരണം സര്‍വീസ് നടത്തും.എന്തെങ്കിലും ക്രമസമാധാന പ്രശ്‌നം ഉണ്ടായാല്‍ പൊലീസ് സഹായം തേടാനും മുന്‍കൂട്ടി പൊലീസ് സഹായം ആവശ്യമുണ്ടെ ങ്കില്‍ അതിന് രേഖാമൂലം അപേക്ഷ നല്‍കാനും നിര്‍ദേശം നല്‍കി യിട്ടുണ്ട്.
NEWS COPIED FROM MALAYALA MANORAMA (COURTESY)