പാലക്കാട്: എന്‍.ഡി.പി. എസ് നിയമഭേദഗതി നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്.ലഹരി വി രുദ്ധ നടപടി പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍ സ് ഹാളില്‍ നടന്ന ജില്ലാതല – നിരീക്ഷണസമിതി രൂപീകരണ യോ ഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.നിലവില്‍ ഒരു നിശ്ചിത അളവില്‍ കൂടുതലുള്ള ലഹരി വസ്തുക്കള്‍ കൈവശമു ണ്ടെങ്കില്‍ മാത്രമെ ജാമ്യമുള്‍പ്പെടെയുള്ള നിയമ നടപടി നേരിടേണ്ടി വരുക യുള്ളു. എന്‍.ഡി.പി എസ് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ജാമ്യത്തിലിറങ്ങാന്‍ സാധിക്കാത്ത വിധം വ്യവസ്ഥകള്‍ കര്‍ക്കശ നമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടു ള്ളത് ലഹരി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ കരുതല്‍ തടങ്ക ലില്‍ വെക്കുക, കാപ്പ മാതൃക നടപ്പാക്കുക, പ്രതികളില്‍നിന്ന് ബോ ണ്ട് സ്വീകരിക്കുക തുടങ്ങിയ നടപടികള്‍ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തി ലഹ രിക്കെതിരെ തീവ്ര ബോധവത്കരണ,നടപടികള്‍ നടത്തുമെന്നും ഗാന്ധിജയന്തി ദിനം മുതല്‍ നവംബര്‍ ഒന്ന് വരെ ഒന്നാം ഘട്ടവും പിന്നീട് രണ്ടാംഘട്ട ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ഒരു മാസത്തില്‍ താഴെയായി 16306 ഡ്രൈവുകള്‍ 11668 കേസുകള്‍, 1,46,873 വാഹന പരിശോധന

കഴിഞ്ഞ ഒരു മാസത്തില്‍ താഴെയായി 16306 റെയ്ഡുകളാണ് എക്‌ സൈസ് നടത്തിയത്.1,46,873 വാഹന പരിശോധന ഇക്കാലയളവില്‍ നടത്തിയിട്ടുണ്ട്.ഓണത്തിന് ആഗസ്റ്റ് 5 മുതല്‍ സെപ്റ്റംബര്‍ 12 വരെ എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 11668 കേസുകള്‍ കണ്ടെത്തി.802 മയക്കുമരുന്ന് കേസുക ളിലായി 864 അറസ്റ്റ് രേഖപ്പെടുത്തുകയുണ്ടായി. 2425 അബ്കാരി കേ സുകളാണ് കണ്ടെത്തിയത്.വരും നാളുകളില്‍ മയക്കുമരുന്ന് ഡ്രൈ വ് തുടരുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനതലം മുതല്‍ സ്‌കൂള്‍ തലം വരെ നിരീക്ഷണ സമിതികള്‍

ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാനതലം മുതല്‍ സ്‌കൂള്‍ തലം വരെ നിരീക്ഷണ സമിതികള്‍ രൂപീകരിക്കുമെന്ന് മന്ത്രി എം.ബി രാജേഷ് അറിയിച്ചു.സംസ്ഥാനതലത്തില്‍ മുഖ്യമന്ത്രി അധ്യക്ഷനായും, മന്ത്രിമാര്‍ , വകുപ്പ് മേധാവികള്‍ എന്നിവര്‍ ഉള്‍ പ്പെട്ട സമിതിയാണ് നിലവിലുണ്ടാവുക.ജില്ലാതലത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷയും ജില്ലാ കലക്ടര്‍ കണ്‍വീനറും എം.എല്‍.എ മാര്‍ എം.പി. മാര്‍, പോലീസ്, എക്‌സൈസ്, ഗ്രാമ – ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ പ്രതിനി ധികള്‍ , ഉന്നത / പൊതു വിദ്യാഭ്യാസം, സാമൂഹികക്ഷേമം, കായി കം, യുവജനക്ഷേമ വകുപ്പ് മേധാവികള്‍ , കുടുംബശ്രീ പ്രവര്‍ത്ത കര്‍, ഗ്രന്ഥശാല സമിതികള്‍, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് പ്രതിനി ധികള്‍ എന്നിവരും ഉള്‍പ്പെട്ട സമിതിയാവും നിലവില്‍ വരിക.ഗ്രാമ പഞ്ചായത്ത് , മുനിസിപ്പാലിറ്റി തലത്തില്‍ പഞ്ചായത്ത് പ്രസിഡന്റ്/ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ അധ്യക്ഷനായി സാമുദായിക സംഘ ടനകള്‍, പ്രാദേശിക കൂട്ടായ്മകള്‍, കുടുംബശ്രീ, പോലീസ് , എക്‌ സൈസ് , വായനശാലകള്‍, ക്ലബുകള്‍, റെസിഡന്റ്‌സ് അസോസി യേഷനുകള്‍ എന്നിവയിലെ പ്രതിനിധികള്‍ ഉള്‍പ്പെട്ട തദ്ദേശസ്ഥാ പന തലസമിതി

വാര്‍ഡ് മെമ്പര്‍ അധ്യക്ഷനായും വാര്‍ഡിലെ മുതിര്‍ന്ന അധ്യാപകന്‍ കണ്‍വീനറായും സാമുദായിക സംഘടന പ്രതിനിധികള്‍, പ്രാദേശി ക കൂട്ടായ്മകള്‍, കുടുംബശ്രീ, ഗ്രന്ഥശാല പ്രതിനിധികള്‍ , പോലീസ് , എക്‌സൈസ്, റെസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍, പ്രാദേശിക ക്ലബ്ബുകള്‍ എന്നിവയിലെ പ്രതിനിധികള്‍ ഉള്‍പ്പെട്ട
വാര്‍ഡ് തല സമിതി സ്‌കൂള്‍/ കോളേജ് തലത്തില്‍ പ്രിന്‍സിപ്പാള്‍ / ഹെഡ് മാസ്റ്റര്‍ അധ്യക്ഷനായി അധ്യാപകര്‍, പി.ടി.എ, വിദ്യാര്‍ത്ഥി സംഘടനകള്‍, പൂര്‍വ്വ വിദ്യാര്‍ഥി സംഘടനകള്‍, വിവിധ രാഷ്ട്രീയ സംഘനകള്‍, സ്‌കൂളിനു സമീപത്തെ സ്‌കൂളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരെ സംയോജിപ്പിച്ചു കൊണ്ട് സ്‌കൂള്‍ തല ജാഗ്രത സമിതി എന്നിങ്ങനെയാണ് നിരീക്ഷണ സമിതികള്‍ രൂപീകരിക്കുന്നത്.സെപ്റ്റംബര്‍ 28 ന് മുന്‍പാവും സമിതികള്‍ രൂപീകരിക്കുക .

പാലക്കാട് ജില്ലാതല നിരീക്ഷണ സമിതി ഇപ്രകാരം

ചെയര്‍പേഴ്‌സണ്‍- ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍
വൈസ് ചെയര്‍പേഴ്‌സണ്‍ –
പാലക്കാട് നഗരസഭ അധ്യക്ഷ പ്രിയ അജയന്‍
കണ്‍വീനര്‍ – ജില്ലാ കലക്ടര്‍ മൃണ്‍ മയി ജോഷി
ജോയിന്റ് കണ്‍വീനര്‍മാര്‍ – ജില്ലാ പോലീസ് മേധാവി പി. വിശ്വനാഥന്‍ , ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ.ജയപാലന്‍

അംഗങ്ങള്‍ – വി.കെ. ശ്രീകണ്ഠന്‍ എം.പി, രമ്യ ഹരിദാസ് എം.പി., ജില്ലയിലെ എം.എല്‍.എ. മാര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍, ഗ്രാമ – ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ പ്രതിനിധികള്‍, ഉന്നത / പൊതു വിദ്യാഭ്യാസം, സാമൂഹികക്ഷേമം, കായികം, യുവജനക്ഷേമം, ആരോഗ്യം, സാമൂഹിക നീതി വകുപ്പ് മേധാവികള്‍ , കുടുംബശ്രീ പ്രവര്‍ത്തകര്‍, ഗ്രന്ഥശാല സമിതി പ്രതിനിധികള്‍, നെഹ്‌റു യുവകേന്ദ്ര പ്രതിനിധി, എസ്.പി.സി, എന്‍.എസ്. എസ് പ്രതിനിധികള്‍, വിവിധ സാമുദായിക സംഘടന, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍

ലഹരി വിരുദ്ധ ക്യാംപെയ്ന്‍ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 2 ന് മുഖ്യമന്ത്രി നിര്‍വ്വഹിക്കും

ഒക്ടോബര്‍ രണ്ടിന് രാവിലെ 10 ന് ലഹരി വിരുദ്ധ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തുടര്‍ന്ന് മുഖ്യമന്ത്രി ലഹരി വിരുദ്ധ സന്ദേശം നല്‍കും. കൈറ്റ് വിക്ടേഴ്‌സ് ചാനലില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം സംപ്രേക്ഷണം ചെയ്യും. സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, ക്ലബുകള്‍ , വായനശാലകള്‍, എന്നിവ മുഖേന ജനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ സന്ദേശം കേള്‍പ്പിക്കുന്നതിനുള്ള അവസരം ഒരുക്കും

നവംബര്‍ ഒന്നിന് സ്‌കൂളുകളില്‍ ലഹരി വിരുദ്ധ ശ്യംഖല

പ്രതീകാത്മകമായി ലഹരി വസ്തുക്കള്‍ കത്തിക്കും

കേരള പിറവി ദിനമായ നവംബര്‍ ഒന്നിന് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഉച്ചക്ക് മൂന്നിന് വിദ്യാര്‍ഥികളെയും അധ്യാപകരെ യും പി.ടി.എ, പ്രദേശത്തെ ജനങ്ങള്‍, രാഷ്ട്രീയ , സാമൂഹിക സംഘ ടന പ്രതിനിധികള്‍ പ്രാദേശികമായ എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍പ്പെടുത്തി സ്‌കൂളുകള്‍ക്ക് ചുറ്റും ലഹരി വിരുദ്ധ ശ്യംഖല രൂപീ കരിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കും. തുടര്‍ന്ന് പ്രതീകാത്മ കമായി ലഹരി വസ്തുക്കള്‍ കത്തിക്കും.

കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയായി. ജില്ലാ കലക്ടര്‍ മൃണ്‍ മയി ജോഷി, എം.എല്‍.എ.മാരായ കെ. ഡി.പ്രസേനന്‍, പി.മമ്മിക്കുട്ടി, എന്‍. ഷംസുദ്ദീന്‍, പാലക്കാട് നഗരസഭാ അധ്യക്ഷ പ്രിയ അജയന്‍, എ.ഡി.എം കെ.മണികണ്ഠന്‍, സബ് കലക്ടര്‍ ധര്‍മ്മല ശ്രീ, അസിസ്റ്റന്റ് കലക്ടര്‍ ഡി. രഞ്ജിത്ത്, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ.ജയപാലന്‍, വിമുക്തി ജില്ലാ മാനേജര്‍ ഡി.മധു, നഗരസഭ ചെയര്‍മാന്‍ന്മാര്‍, ഗ്രാമ – ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റു മാര്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍, സാമൂഹിക സാംസ്‌കാരിക, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടു ത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!