മണ്ണാര്‍ക്കാട്: മലയോര മേഖലയില്‍ വന്യജീവി ആക്രമണം വര്‍ധി ക്കുന്ന സാഹചര്യത്തില്‍ വനംവകുപ്പ് ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെ ന്ന് അഡ്വ.എന്‍ ഷംസുദ്ദീന്‍ എംഎല്‍എ.കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കര്‍ഷകന്‍ സിദ്ധീഖിനെ സന്ദര്‍ശിച്ച് സംസാരിക്കുകയാ യിരുന്നു അദ്ദേഹം.ജനവാസ കേന്ദ്രത്തില്‍ വെച്ച് രാവിലെയാണ് സിദ്ധീഖിനെ കാട്ടാന ആക്രമിച്ചത്.അമ്പലപ്പാറയിലെ വനംവകുപ്പ് ഔട്ട്‌പോസ്റ്റില്‍ നിന്നും ആരുമെത്തിയില്ലെന്ന പരാതിയുണ്ട്.തിരു വിഴാംകുന്ന് മേഖലയില്‍ വലിയോ തോതില്‍ ആനശല്ല്യമുണ്ട്. വന്യ ജീവി ശല്ല്യത്തിന്റെ രൂക്ഷത കണക്കിലെടുത്ത് മണ്ണാര്‍ക്കാട് മേഖ ലയിലേക്ക് ഒരു ആര്‍ആര്‍ടിയെ കൂടി അനുവദിക്കണം.വന്യജീവിക ള്‍ ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങാതിരിക്കാന്‍ പഴുതടച്ചുള്ള പ്രതി രോധ സംവിധാനമാണ് വേണ്ടതെന്നും എംഎല്‍എ പറഞ്ഞു.