കോട്ടോപ്പാടം: തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ കാട്ടാനയുടെ ആ ക്രമണത്തില്‍ കര്‍ഷകന് ഗുരുതരമായി പരിക്കേറ്റു.അമ്പലപ്പാറ സ്വ ദേശി ഏറാടന്‍ വീട്ടില്‍ സിദ്ദീഖി(60)നാണ് പരിക്കേറ്റത്.ഇയാളെ വട്ട മ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബുധനാഴ്ച രാവി ലെ ആറരയോടെയായിരുന്നു സംഭവം.

കാക്കാംപാറയിലുള്ള വാഴത്തേട്ടത്തില്‍ രാത്രി കാവല്‍ കഴിഞ്ഞ് മകന്‍ സൈനുലാബുദ്ദീനൊപ്പം വീട്ടിലേക്ക് മടങ്ങും വഴിയാണ് കാ ട്ടാനയുടെ ആക്രമണമുണ്ടായത്.പൊടുന്നനെ മുന്നിലെത്തിയ കാ ട്ടാനയെ കണ്ട് ഇരുവരും ഓടിയെങ്കിലും സിദ്ദീഖിനെ പിന്തുടര്‍ന്ന് ആന ആക്രമിക്കുകയായിരുന്നു.വാഹനം എത്തിപ്പെടാന്‍ പ്രയാസ മുള്ള കാക്കാംപാറയിലേക്ക് പ്രദേശവാസിയായ സികെ കുഞ്ഞയമു ജീപ്പിലെത്തി സിദ്ധീഖിനെ കയറ്റി കോട്ടക്കുന്നിലെത്തിക്കുകയായി രുന്നു.ഇവിടെ നിന്നും ആംബുലന്‍സിലേക്ക് മാറ്റി മകനും നാട്ടുകാ രും ചേര്‍ന്നാണ് വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ എത്തിച്ച ത്.സിദ്ധീഖിന്റെ മുതുകിനാണ് കുത്തേറ്റിരിക്കുന്നത്.വാരിയെല്ലിന് പൊട്ടലുണ്ട്.ശസ്ത്രക്രിയ കഴിഞ്ഞു.തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ചികിത്സക്കായി വനംവകുപ്പ് പതിനായിരം രൂപ അടിയന്തിര ധന സഹായം അനുവദിച്ചു.അതേ സമയം അമ്പലപ്പാറയിലുള്ള ഫോറസ്റ്റ് ഔട്ട്‌പോസ്റ്റില്‍ നിന്നും ആരും തിരിഞ്ഞ് നോക്കിയില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.കാട്ടാന ആക്രമണമോ മറ്റ് വന്യജീവി പ്രശ്‌നങ്ങളോ ഉണ്ടായാല്‍ അമ്പലപ്പാറം വനം ഔട്ട്‌പോസ്റ്റില്‍ നിന്നും സേവനം ലഭിക്കുന്നില്ലെന്നാണ്് നാട്ടുകാര്‍ പറയുന്നത്.മണ്ണാര്‍ക്കാട് നിന്നും ആര്‍ആര്‍ടിയോ,കച്ചേരിപ്പറമ്പിലുള്ള ഫോറസ്റ്റ് സ്‌റ്റേഷനില്‍ നി ന്നോ,സാമൂഹിക വനവല്‍ക്കരണ വിഭാഗത്തില്‍ നിന്നോ വനപാലക രെത്തിയാലോ സഹായം ലഭ്യമാകൂവെന്ന സ്ഥിതിയാണ്. അമ്പലപ്പാ റയിലെ ജനങ്ങളുടെ ജീവന സ്വത്തിനോ ഹാനിയുണ്ടാകുന്ന തര ത്തിലെന്തെങ്കിലും സംഭവിക്കുമ്പോള്‍ ഔട്ട് പോസ്റ്റിലെ വനപാലക രില്‍ നിന്നും നിരുത്തരവാദപരമായ സമീപനമാണ് ഉണ്ടാകുന്നതെ ന്നും എന്നാല്‍ മരംമുറിയോ അളവ് സംബന്ധമായ പ്രശ്‌നങ്ങളോ ഉ ണ്ടായാല്‍ ഓടിപാഞ്ഞ് വരുന്ന പ്രവണതയാണ് അവരുടേതെന്നും നാട്ടുകാര്‍ ആരോപിച്ചു.

കാട്ടാനശല്ല്യം അതിരൂക്ഷമായ ഇടമാണ് തിരുവിഴാംകുന്ന് മേഖല. വനാതിര്‍ത്തികളില്‍ പ്രതിരോധ സംവിധാനങ്ങള്‍ കാര്യക്ഷമമ ല്ലാത്തതിനാല്‍ നാള്‍ക്ക് നാള്‍ കാട്ടാനപ്രശ്‌നം സങ്കീര്‍ണമാവുകയാ ണ്.കഴിഞ്ഞ മാസം നാട്ടുകാര്‍ ചേര്‍ന്ന് വനംവകുപ്പ് ഓഫീസ് ഉപ രോധിക്കുകയും ഇതേ തുടര്‍ന്ന് വനംവകുപ്പ് ശല്ല്യക്കാരായ ഒരു കൂട്ടം ആനകളെ സൈലന്റവാലി ഉള്‍വനത്തിലേക്ക് തുരത്തുകയും ചെ യ്തിരുന്നു.എന്നാല്‍ പിന്നീടും വനാതിര്‍ത്തി ഗ്രാമങ്ങളില്‍ കാട്ടാന വിളയാട്ടമുണ്ടായി.സമീപകാലത്തായി ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് തിരുവിഴാംകുന്നിലെ വനയോര കര്‍ഷകര്‍ നേരിട്ടിരിക്കുന്നത്.ഓണവിപണിയില്‍ പ്രതീക്ഷയര്‍പ്പിച്ച വാഴകൃഷി നടത്തിയ നിരവധി കര്‍ഷകരുടെ കൃഷി കാട്ടാനക്കൂട്ടം നിലംപരി ശാക്കിയിരുന്നു.കൃഷിനാശത്തിന് ലഭിക്കുന്ന തുച്ഛമായ നഷ്ടപരിഹാ രത്തിനാകട്ടെ കാലങ്ങള്‍ കാത്തിരിക്കേണ്ട ഗതികേടുമുണ്ട്.

വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സിദ്ധീഖിനെ എന്‍.ഷംസുദ്ദീന്‍ എംഎല്‍എ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെപി ബുഷ്‌റ,കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പ്രസി ഡന്റ് ജസീന അക്കര,സ്ഥിരം സമിതി അധ്യക്ഷരായ പാറയില്‍ മുഹ്മദാലി,റഫീന മുത്തനില്‍,വാര്‍ഡ് മെമ്പര്‍ നൂറുല്‍സലാം,വനപാ ലകര്‍,പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!