മണ്ണാര്‍ക്കാട്: നെല്ലിപ്പുഴയില്‍ സ്ഥാപിച്ച ഗാന്ധി പ്രതിമ മാറ്റി സ്ഥാ പിക്കാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനം.നിലവില്‍ സ്ഥാപിച്ചി ട്ടുള്ള പ്രതിമയ്ക്ക് ഗാന്ധിജിയുടെ മുഖച്ഛായയില്ലെന്ന ആക്ഷേപം ശക്തമാണ്.പ്രതിമ മാറ്റി സ്ഥാപിക്കണമെന്ന് സിപിഎമ്മും കോണ്‍ ഗ്രസും ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് വന്ന സാഹ ചര്യത്തിലാണ് വിഷയം കൗണ്‍സില്‍ ചര്‍ച്ച ചെയ്തത്. ഇപ്പോഴത്തെ പ്രതിമ മാറ്റി യഥാര്‍ത്ഥ പ്രതിമ സ്ഥാപിക്കണമെന്ന കൗണ്‍സിലര്‍ മാരുടെ ആവശ്യം യോഗം അംഗീകരിച്ചു.
നഗര സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായാണ് നെല്ലിപ്പുഴ ജംഗ്ഷ നില്‍ ഗാന്ധി പ്രതിമ സ്ഥാപിച്ചത്.ഇതിന് സ്വകാര്യ സ്ഥാപനത്തിന് അനുമതി നല്‍കിയത് വിവാദമായിരുന്നു.ഗാന്ധി പ്രതിമയ്ക്ക് ചുറ്റും സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ പരസ്യവും പ്രതിഷേധ ത്തിന് ഇടയാക്കി.വൃത്തിയുള്ള നഗരം എന്ന കാഴ്ചപ്പാടോടെയാണ് പല കാര്യങ്ങള്‍ ചെയ്തതെന്നും എല്ലാ കാര്യങ്ങള്‍ക്കും സര്‍ക്കാര്‍ ഫണ്ട് മതിയാകില്ലെന്നും നെല്ലിപ്പുഴയില്‍ ഗാന്ധിപ്രതിമ വേണമന്ന കാര്യ ത്തില്‍ തര്‍ക്കമില്ലെന്നും നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീ ര്‍ പറഞ്ഞു.പല നഗരസഭകളിലും ദേശീയപാതയില്‍ ലൈറ്റുകളും മറ്റും സ്ഥാപിച്ചിട്ടുണ്ടെന്നും അവിടെയൊന്നും അനുമതി ആവശ്യ മില്ലെന്നാണ് അറിഞ്ഞത്.മണ്ണാര്‍ക്കാട് മാത്രം വകുപ്പ് നിര്‍ബന്ധം പി ടിക്കുന്നതിന്റെ യുക്തി എല്ലാവര്‍ക്കും അറിയാമെന്നും ചെയര്‍മാന്‍ പറഞ്ഞു.
കഴിഞ്ഞ മാസമാണ് നെല്ലിപ്പുഴ ജംഗ്ഷന് ഗാന്ധിസ്‌ക്വയര്‍ എന്ന് പേരും നല്‍കി പ്രതിമ അനാച്ഛാദനം നടത്തിയത്.നെല്ലിപ്പുഴയില്‍ ഗാന്ധി പ്രതിമ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കൗണ്‍സിലര്‍ അരുണ്‍കുമാര്‍ പാലക്കുറുശ്ശി അവതരിപ്പിച്ച പ്രമേയം ഏകകണ്ഠമാ യി അംഗീകരിച്ചിരുന്നു.