മണ്ണാര്‍ക്കാട്: ജന്തുജന്യരോഗങ്ങളില്‍ ചികിത്സയില്ലാത്ത പ്രതിരോ ധം മാത്രം അവലംബിക്കേണ്ട രോഗമാണ് റാബീസ്.90 ശതമാനം രോ ഗികള്‍ക്കും പേവിഷ ബാധയേല്‍ക്കുന്നത് രോഗബാധിതരായ നായ യുടെ കടിയേല്‍ക്കുന്നതിലൂടെയാണ്.വളര്‍ത്തുമൃഗങ്ങള്‍ക്ക് 10 മുത ല്‍ 12 ആഴ്ച പ്രായമെത്തുമ്പോള്‍ നിര്‍ബന്ധമായും പേവിഷ പ്രതിരോ ധ വാക്‌സിനും ഒരു മാസം കഴിയുമ്പോള്‍ ബൂസ്റ്റര്‍ വാക്‌സിനും എടു ക്കണം. അതിനുശേഷം വര്‍ഷം തോറും ബൂസ്റ്റര്‍ വാക്‌സിന്‍ നല്‍ക ണം. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലേയും മൃഗാശുപത്രികളില്‍ വാക്സിന്‍ ലഭിക്കും. വളര്‍ത്തുനായ്ക്കളെ അലഞ്ഞുതിരിയാന്‍ അനു വദിക്കാതെ കൂട്ടിലോ വീടിന്റെ മതില്‍ക്കെട്ടിനകത്തോ പരിപാലി ക്കണം. പ്രജനനം വേണ്ടാത്ത നായക്കളെയും പൂച്ചകളെയും വന്ധ്യം കരണ ശസ്ത്രക്രിയക്ക് വിധേയമാക്കുക, വാക്‌സിനേഷന്‍ എടുത്ത ശേഷം നായകള്‍ക്ക് പഞ്ചായത്തില്‍ നിന്നും ലൈസന്‍സ് എടുക്ക ണം. വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സ് എടുക്കാനുള്ള രേഖ പഞ്ചാ യത്തുകളില്‍ നിന്ന് ലഭിക്കും. ഈ രേഖയും മറ്റ് അനുബന്ധ വിവര ങ്ങളും ചേര്‍ത്ത് 30 രൂപ ഫീസ് നല്‍കി പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ ലൈസന്‍സ് ലഭിക്കും.

വളര്‍ത്തുമൃഗങ്ങള്‍ക്ക് പേവിഷബാധയുളള നായയുടെ കടിയേറ്റാല്‍

വളര്‍ത്തുമൃഗങ്ങള്‍ക്ക് പേവിഷബാധയുളള നായയുടെ കടിയേറ്റാല്‍ മുറിവേറ്റ ഭാഗം ഒഴുകുന്ന പൈപ്പ് വെള്ളത്തില്‍ സോപ്പ് ഉപയോഗിച്ച് തുടര്‍ച്ചയായി കുറഞ്ഞത് 15 മിനിറ്റെങ്കിലും കഴുകണം. മുറിവ് വൃത്തിയാക്കുമ്പോള്‍ ഗ്ലൗസ് ധരിക്കണം. രോഗപ്രതിരോധത്തിനായി കടിയേറ്റ ദിവസം, മൂന്നാം ദിവസം, ഏഴാം ദിവസം, പതിനാലാം ദിവസം, ഇരുപത്തിയെട്ടാം ദിവസം എന്നിങ്ങനെയാണ് വാക്‌സിനേഷന്‍ നല്‍കുക.

മൃഗങ്ങളിലെ രോഗലക്ഷണങ്ങള്‍

പേവിഷം ബാധിച്ച മൃഗങ്ങളില്‍ ക്രുദ്ധരൂപം, മൂകരോഗാവസ്ഥ എന്നീ രണ്ടുതരത്തിലുള്ള ലക്ഷണങ്ങള്‍ പ്രകടമാകാറുണ്ട്. ലക്ഷ്യമില്ലാതെയുള്ള കരച്ചില്‍, ശബ്ദവ്യത്യാസം, പിന്‍കാലുകളുടെ ബലക്ഷയം മൂലം നടക്കാനുള്ള ബുദ്ധിമുട്ട്, ആക്രമണോത്സുകത, പ്രകോപനമില്ലാതെ അക്രമാസക്തമാകുക എന്നിവയാണ് ക്രുദ്ധരൂപത്തിന്റെ ലക്ഷണങ്ങള്‍. ഇരുളടഞ്ഞമൂലയില്‍ ഒതുങ്ങി കൂടുക, ശരീരമാസകലം തളര്‍ച്ച, ശ്വസന തടസം, കീഴ്ത്താടി തൂങ്ങിക്കിടക്കുക, മുഖത്തിന്റെ മ്ലാന ഭാവം തുടങ്ങിയവയാണ് മൂകരോഗാവസ്ഥയുടെ ലക്ഷണങ്ങള്‍. വളര്‍ത്തുമൃഗങ്ങളില്‍ രോഗലക്ഷണം കണ്ടാല്‍ അടുത്തുള്ള വെറ്ററിനറി ഡോക്ടറെ വിവരമറിയിച്ച് പേവിഷബാധ ലക്ഷണമുള്ള മൃഗത്തെ പുറത്തുവിടാതെ നിരീക്ഷിക്കണം. മൃഗത്തിന് മരണം സംഭവിച്ചാല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ശാസ്ത്രീയമായി രോഗനിര്‍ണയം ഉറപ്പാക്കണമെന്നും ജില്ലാ മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു.

രോഗമുളള മൃഗങ്ങളുമായി മനുഷ്യര്‍ക്ക് സമ്പര്‍ക്കമുണ്ടായാല്‍

രോഗമുളള മൃഗങ്ങളുമായി മനുഷ്യര്‍ക്ക് സമ്പര്‍ക്കമുണ്ടായാല്‍ എത്ര യും വേഗം അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് പ്രതി രോധ കുത്തിവെയ്പ്പുകള്‍ എടുക്കണം.

മനുഷ്യരിലെ പേവിഷബാധ ലക്ഷണങ്ങള്‍

തലവേദന, ക്ഷീണം, നേരിയ പനി, കടിയേറ്റ ഭാഗത്തനുഭവപ്പെടുന്ന വേദനയും തരിപ്പുമാണ് മനുഷ്യരിലെ പേവിഷബാധ പ്രാരംഭ ലക്ഷ ണങ്ങള്‍. തുടര്‍ന്ന് വെളിച്ചം, വായു, വെള്ളം എന്നിവയോടുള്ള ഭയം ഉണ്ടാകുന്നു. സാധാരണ ഗതിയില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാ ന്‍ രണ്ട് മുതല്‍ മൂന്ന് മാസം വരെ എടുക്കും. ചിലപ്പോള്‍ അത് ഒരാഴ്ച മുതല്‍ ഒരു വര്‍ഷം വരെ ആകാം.പേവിഷബാധയുളള മൃഗങ്ങള്‍ മനുഷ്യരെ നക്കുകയോ മാന്തുകയോ കടിക്കുകയോ ചെയ്യുമ്പോ ഴാണ് പേവിഷബാധയേല്‍ക്കുന്നത്. തലച്ചോറിനെ ബാധിക്കുന്ന വൈറസ് രോഗമാണ് പേവിഷബാധ. 99 ശതമാനം പേവിഷബാധയും ഉണ്ടാകുന്നത് നായകള്‍ മുഖേനയാണ്. വളര്‍ത്തുമൃഗങ്ങളായ പൂച്ച, പശു, ആട് എന്നിവ കൂടാതെ മലയണ്ണാന്‍, കുരങ്ങ് പോലുള്ള വന്യമൃഗങ്ങളില്‍ നിന്നും പേവിഷബാധയുണ്ടാകാം.

മൃഗങ്ങള്‍ നക്കുകയോ മാന്തുകയോ കടിക്കുകയോ ചെയ്താല്‍

മുറിവുള്ള ഭാഗത്ത് സോപ്പും വെള്ളവും ഉപയോഗിച്ച് 15 മിനുറ്റ് നേരം കഴുകി മുറിവ് വൃത്തിയാക്കുക. ഇത് അപകടസാധ്യത 90 ശതമാനം വരെ കുറയ്ക്കും. സോപ്പ് ഉപയോഗിച്ച് കഴുകിയതിനു ശേഷം വേ ണമെങ്കില്‍ ബെറ്റാഡിന്‍/ഡെറ്റോള്‍/പൊവിഡോ അയഡിന്‍ എന്നിവ ഉപയോഗിച്ച് മുറിവ് വൃത്തിയാക്കാം. മറ്റു മരുന്നുകള്‍ പൗഡറുകള്‍, പേസ്റ്റ് എന്നിവയൊന്നും മുറിവില്‍ പുരട്ടരുത്. എത്രയും വേഗം ആശു പത്രിയിലെത്തി ഡോക്ടറുടെ നിര്‍ദേശപ്രകാരം പ്രതിരോധ ചികിത്സ തേടുക. മൃഗങ്ങളുടെ കടി, മാന്തല്‍, നക്കല്‍ എന്നിവ ഉണ്ടായി ദീര്‍ ഘനാള്‍ കഴിഞ്ഞാലും ഡോക്ടറെ കണ്ട് പ്രതിരോധ കുത്തിവെയ്പ്പെ ടുക്കാന്‍ മടിക്കരുത്. ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ വേണ്ടി കാത്തുനില്‍ക്കരുത്.

എങ്ങനെ പ്രതിരോധിക്കാം

വളര്‍ത്തുമൃഗങ്ങള്‍ക്ക് യഥാസമയം പ്രതിരോധ വാക്‌സിന്‍ എടുക്കു ക. നാടന്‍ നായ ആയാലും വിദേശ ഇനം നായ ആയാലും പ്രതിരോധ കുത്തിവെയ്പ്പെടുക്കണം. മൃഗങ്ങളോട് കുരുതലോടെ ഇടപെടുക, ഉപദ്രവിക്കുകയോ, ശല്യപ്പെടുത്തുകയോ ചെയ്യരുത്. മൃഗങ്ങള്‍ കടി ക്കുകയോ, മാന്തുകയോ, നക്കുകയോ ചെയ്താല്‍ ആ വിവരം യഥാസ മയം അധ്യാപകരെയോ, രക്ഷിതാക്കളേയോ അറിയിക്കണം എന്ന സന്ദേശം കുട്ടികള്‍ക്ക് നല്‍കുക. മൃഗങ്ങളെ പരിപാലിക്കുന്ന വ്യ ക്തികളും പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുക. പേവിഷബാധ മാരകമാണ്. കടിയേറ്റാല്‍ ഉടനെയും തുടര്‍ന്ന് 3, 7, 28 എന്നീ ദിവസ ങ്ങളിലും പ്രതിരോധ കുത്തിവെയ്പ്പ് എടുക്കണം. പേവിഷബാധ യ്ക്കെതിരെ മുന്‍കാലഘട്ടങ്ങളില്‍ നല്‍കിയിരുന്ന വളരെ വേദന യുള്ള 14 കുത്തിവെയ്പ്പുകള്‍ക്കു പകരം ലളിതവും വേദനാരഹിത വും സൗജന്യവുമായ ചികിത്സ സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യ മാണ്.

തെറ്റിദ്ധാരണകള്‍

വളര്‍ത്തുനായ കടിച്ചാല്‍ പേവിഷബാധയുണ്ടാകില്ല. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ മാത്രം ചികിത്സ തേടിയാല്‍ മതി യാകും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!