മണ്ണാര്‍ക്കാട്: മൈസൂരില്‍ നിന്നും മണ്ണാര്‍ക്കാട്ടേയ്ക്ക് വില്‍പ്പനക്കാ യി മിനി ലോറിയില്‍ കടത്തി കൊണ്ട് വന്ന ഏഴ് ലക്ഷത്തോളം രൂപ യുടെ നിരോധിത പാന്‍മസാല ഉല്‍പ്പന്നങ്ങള്‍ പൊലീസ് പിടികൂടി. മണ്ണാര്‍ക്കാട് പഴയങ്ങാടി വീട്ടില്‍ സുബൈറി (47)നെ അറസ്റ്റ് ചെയ്തു. നിരോധിത പാന്‍മസാല ഉല്‍പ്പന്നങ്ങള്‍ കടത്തിയ ലോറി കസ്റ്റഡിയി ലെടുത്തു.സമീപ കാലത്ത് മണ്ണാര്‍ക്കാട് നടക്കുന്ന ഏറ്റവും വലിയ പാന്‍മസാല വേട്ടയാണിത്.
തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ കുന്തിപ്പുഴ ഭാഗത്ത് എസ് ഐ ബാബുജിയുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനക്കി ടെയാണ് നിരോധിത പുകയില ഉല്‍പ്പന്ന കടത്ത് പിടികൂടിയത്.108 ചാക്കുകളിലായാണ് പുകയില ഉല്‍പ്പന്നങ്ങളുണ്ടായിരുന്നത്. സ്‌കൂ ള്‍,കോളേജ് ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്നതിനായാണ് പുകയില ഉല്‍പന്നങ്ങളെത്തിച്ചതെന്നാണ് ചോദ്യം ചെയ്യലില്‍ വ്യ ക്തമായതെന്നും കൂടുതല്‍ അന്വേഷണമാരംഭിച്ചതായും എസ്‌ഐ ബാബുജി പറഞ്ഞു.
മൈസൂരില്‍ നിന്നും നാല് രൂപയില്‍ താഴെ വിലയ്ക്ക് വാങ്ങുന്ന നി രോധിത പാന്‍മസാല ഉല്‍പന്നങ്ങള്‍ ഇവിടെയെത്തിച്ച് നാല്‍പ്പത് രൂപയ്ക്ക് ആണേ്രത വില്‍പ്പന നടത്തുന്നത്.സംഭരിച്ച് വെച്ച് കൃത്രിമ ക്ഷാമമുണ്ടാക്കി ഇരട്ടിയിലധികം വിലയ്ക്ക് വിറ്റ് ലാഭമുണ്ടാക്കുന്ന താണ് ഈ മേഖലയിലെ രീതിയെന്നും പൊലീസ് പറഞ്ഞു.എസ്‌ഐ ബാബുജിയുടെ നേതേൃത്വത്തില്‍ സിപിഒമാരായ രാജന്‍,ജയകൃഷ്ണന്‍, ശരവണന്‍,വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് നിരോധിത പാന്‍മ സാല കടത്ത് പിടികൂടിയത്.