പാലക്കാട്: ഈ വര്‍ഷത്തെ മികച്ച യുവസംരഭകനുള്ള ജൂനിയര്‍ ചേം ബര്‍ ഇന്റര്‍നാഷണല്‍ പാലക്കാടിന്റെ കമല്‍പത്ര പുരസ്‌കാരം അ റ്റംസ് മീഡിയ കോളേജ് മാനേജിംഗ് ഡയറക്ടര്‍ അജയ് ശേഖരന്. വ്യാ പാര സംരഭക മേഖലകളില്‍ നേതൃത്വം നല്‍കി ജീവിതവിജയം കൈവരിച്ച യുവപ്രതിഭകള്‍ക്കായി ജെസിഐ ഇന്ത്യ ഏര്‍പ്പെടുത്തി യ പുരസ്‌കാരമാണിത്.കേരള സ്റ്റേറ്റ് റൂട്രോണിക്‌സിന്റെ അംഗീ കാരത്തോടെ പാലക്കാട് നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ആറ്റംസ് മീഡിയ കോളേജ്.പന്ത്രണ്ട് വര്‍ഷത്തോള മായി പ്രവര്‍ത്തിച്ചു വരുന്ന ആറ്റംസില്‍ രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ നൂതന മാധ്യമ വിദ്യഭ്യാസം സ്വായത്തമാ ക്കിയിട്ടു ണ്ട്.സിനിമ,ടെലിവിഷന്‍,പരസ്യകല രംഗത്ത് വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ നേടികൊടുക്കാനും അറ്റംസ് മീഡിയ കോളേജിന് സാധി ച്ചിട്ടുണ്ട്.നൂറ് കണക്കിന് നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴി ലധിഷ്ഠിത വിദ്യാഭ്യാസം നല്‍കി തൊഴില്‍ നേടി കൊടുക്കാനും കഴി ഞ്ഞിട്ടുണ്ട്.മികച്ച പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന അജയ് ശേഖരന്റെ നൈപുണ്യം പരിഗണിച്ചാണ് കമല്‍പുത്ര പുരസ്‌കാരം നല്‍കിയത്.ജെസിഐ പാലക്കാട് വാരാഘോ സമാപന ചടങ്ങില്‍ വെച്ച് മുന്‍ അധ്യക്ഷന്‍ സന്തോഷ്‌കുമാര്‍ പുരസ്‌കാരം അജയ് ശേഖറിന് സമ്മാനിച്ചു.പ്രസിഡന്റ് സമീറ നാസിര്‍ അധ്യക്ഷയാ യി.കോ ഓര്‍ഡിനേറ്റര്‍ പ്രവീണ്‍ എസ് മാധവന്‍,വൈസ് പ്രസിഡന്റ് സുമിത്ര അജയ്,സെക്രട്ടറി ആദര്‍ശ് അരവിന്ദ് എന്നിവര്‍ സംസാ രിച്ചു.