നിര്‍ദിഷ്ട പാലക്കാട്-കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് പാതയ്ക്കായി ഭൂമി യേറ്റെടുക്കുമ്പോള്‍ വീടും സ്ഥലവും നഷ്ടമാകുന്നവര്‍ക്ക് എത്ര നഷ്ട പരിഹാരം ലഭ്യമാകുന്നത് സംബന്ധിച്ച് അധികൃതര്‍ കൃത്യമായി ജ നങ്ങളെ ബോധ്യപ്പെടുത്തണമെന്ന് എന്‍സിപി തെങ്കര മണ്ഡലം ക മ്മിറ്റി ആവശ്യപ്പെട്ടു.ജനങ്ങളുടെ ആശങ്കകള്‍ അകറ്റി മാത്രമേ അതിരുകളില്‍ കല്ലിടാന്‍ പാടുള്ളൂ.ഇക്കാര്യങ്ങള്‍ കേന്ദ്ര റോഡ് ഗതാ ഗത,ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിയെ നേരില്‍ കണ്ട് അറിയിക്കും. ജനങ്ങളുടെ ആശങ്ക പരിഹരിക്കാനും ചില സ്ഥലങ്ങളില്‍ അലൈന്‍ മെന്റ് മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അറിയിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

ഗ്രീന്‍ഫീല്‍ഡ് പാത നിര്‍മാണവുമായി ബന്ധപ്പെട്ട പരാതികളിന്‍ മേല്‍ ഹിയറിങ് പൂര്‍ത്തിയാക്കി ആഴ്ചകള്‍ക്ക് മുമ്പാണ് താലൂക്കില്‍ അധികൃതര്‍ കല്ലിടല്‍ ആരംഭിച്ചത്.താലൂക്കില്‍ നടന്ന ഹിയറിങില്‍ പ്രധാനമായും ആവശ്യമുയര്‍ന്നത് അലൈന്‍മെന്റ് മാറ്റം വേണമെന്നതായിരുന്നു.സ്ഥലമേറ്റെടുപ്പ് സര്‍വേ തുടരുന്നതിനിടെ പ്രതിഷേധങ്ങളും ഉയര്‍ന്ന് തുടങ്ങിയിട്ടുണ്ട്.

നഷ്ടപരിഹാരം സംബന്ധിച്ച വ്യക്തതയില്ലാത്തത് തെങ്കര പഞ്ചായ ത്തിലെ ഭൂ ഉടമകളിലും ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.മരക്കോടില്‍ സ ര്‍വേ നടത്തിയിരുന്നു.പാത ജനവാസ മേഖലയിലൂടെ കടന്ന് പോകു മ്പോള്‍ 52 വീടുകള്‍ നഷ്ടപ്പെടും.ജനവാസ മേഖല ഒഴിവാക്കി 30 മീറ്റര്‍ മാറി വീടുകള്‍ ഇല്ലാത്ത കൃഷി സ്ഥലത്തിലൂടെ അലൈന്‍മെന്റ് മാറ്റി സ്ഥാപിക്കണമെന്ന് എന്‍സിപി ആവശ്യപ്പെടുന്നു.മരക്കോടില്‍ സര്‍വേ നടന്ന സ്ഥലങ്ങളില്‍ എന്‍സിപി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് സദഖത്തുള്ള പടലത്ത്,തെങ്കര മണ്ഡലം പ്രസി ഡന്റ് ഉനൈസ് നെച്ചിയോടന്‍,നേതാക്കളായ പി.സി ഇബ്രാഹിം ബാദുഷ,നാസര്‍ തെങ്കര,കബീര്‍,ബഷീര്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!