പാലക്കാട് : ജില്ലയില്‍ ഒന്നാംവിള നെല്ല് സംഭരണം പൂര്‍ത്തി യായപ്പോള്‍ ആലത്തൂര്‍, ചിറ്റൂര്‍, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം, പാലക്കാട്, പട്ടാമ്പി താലൂക്കുകളില്‍ നിന്നായി 12,15,84,349 കിലോഗ്രാം നെല്ല്് സംഭരിച്ചതായി ജില്ലാ പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ അറിയിച്ചു. ഒന്നാംവിള നെല്ല് സംഭരണത്തിനായി സപ്ലൈകോയില്‍ രജിസ്റ്റര്‍ ചെയ്ത 49,451 കര്‍ഷകരില്‍ നിന്നാണ് നെല്ല് സംഭരിച്ചത്.മൊത്തം 328 കോടിയോളം രൂപയുടെ നെല്ല് ജില്ലയില്‍ നിന്നും സപ്ലൈകോ മുഖേന സംഭരിച്ചിട്ടുണ്ട്. ചിറ്റൂര്‍ താലൂക്കില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ നെല്ല് സംഭരിച്ചിട്ടുള്ളത്. 4,90,52246 കിലോ നെല്ല് ചിറ്റൂരില്‍ നിന്നും സംഭരിച്ചു. ആലത്തൂര്‍ 4,16,74764 കിലോഗ്രാം, പാലക്കാട് 2, 92, 93404 കിലോഗ്രാം, ഒറ്റപ്പാലം 8,05056 കിലോഗ്രാം, പട്ടാമ്പി 7, 49, 155 കിലോഗ്രാം, മണ്ണാര്‍ക്കാട് 9724 കിലോഗ്രാം എന്നീ അളവുകളിലാണ് നെല്ലു സംഭരണം നടന്നത്. സപ്ലൈകോ ഇതുവരെ 252 കോടിയോളം രൂപ കര്‍ഷകര്‍ക്ക് നല്‍കിക്കഴിഞ്ഞു. ഒരു കിലോ നെല്ലിന് 26.95 രൂപ നിരക്കിലാണ് ഇപ്രാവശ്യം സപ്ലൈകോ കര്‍ഷ കരില്‍ നിന്നും നെല്ല് എടുത്തത്. രണ്ടാംവിള നെല്ല് സംഭരണത്തി ന്റെ രജിസ്‌ട്രേഷന്‍ തുടരുന്നതായും ജില്ലാ പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ അറിയിച്ചു.