തിരുവനന്തപുരം: സഹകരണത്തിന്റെ ഭാഗമായി,വളര്‍ന്നുവരുന്ന മേഖലകളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആവശ്യമായ ഉയര്‍ന്ന നിലവാര ത്തിലുള്ള വൈദഗ്ദ്ധ്യങ്ങളെക്കുറിച്ചുള്ള നൈപുണ്യ പരിശീലനം അസാപ് കേരള നല്‍കും.അസാപ് കേരള ചെയര്‍പേഴ്സണും മാനേ ജിംഗ് ഡയറക്ടറുമായ ഡോ.ഉഷാ ടൈറ്റസും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഇ.ഓ അനൂപ് അംബികയും ധാരണാപത്രത്തില്‍ ഒപ്പുവച്ചു. മെ ഷീന്‍ ലേണിംഗ്, ബിസിനസ് അനലിറ്റിക്‌സ്, സൈബര്‍ സെക്യൂരിറ്റി, ക്ലൗഡ് എഞ്ചിനീയറിംഗ്/കമ്പ്യൂട്ടിംഗ്, പൈത്തണ്‍, എആര്‍/വിആര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് തുടങ്ങിയ വിഷയങ്ങളില്‍ നല്‍കുന്ന പരിശീ ലനം സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ ശുപാര്‍ശ ചെയ്യുന്ന സ്റ്റാര്‍ട്ടപ്പുകളുടെ റിക്രൂ ട്ട്‌മെന്റിനായി വിദ്യാര്‍ത്ഥികളെ സഹായിക്കും. അതോടൊപ്പം ബി സിനസ് കറസ്‌പോണ്ടന്റ്, ബിസിനസ് ഫെസിലിറ്റേറ്റര്‍, ഐ.ടി സെ ക്യൂരിറ്റി, ബാങ്കിംഗ്, സെക്യൂരിറ്റീസ് മാര്‍ക്കറ്റ്, ഇന്‍ഷുറന്‍സ് പ്രൊ ഫഷണലുകള്‍ തുടങ്ങിയ ബിസിനസ് ഓപ്പറേഷന്‍ സ്‌കില്‍ പരിശീ ലനവും അസാപ് കേരള നല്‍കും. സംസ്ഥാനത്തെ പ്രമുഖ ബിസിന സ് സ്‌കൂളുകളുമായി ചേര്‍ന്ന് ധനകാര്യം, എച്ച്ആര്‍ മാനേജ്മെന്റ്, മാര്‍ക്കറ്റിംഗ് മുതലായവയില്‍ വൈദഗ്ധ്യം വളര്‍ത്തുന്നതിനായി ഒരു ബിസിനസ് ലീഡര്‍ഷിപ്പ് പ്രോഗ്രാമും അസാപ് കേരള വഴി നല്‍കും.
സ്റ്റാര്‍ട്ടപ്പുകളുടെയും വ്യവസായങ്ങളുടെയും ആവശ്യകതകള്‍ക്ക് അനുസൃതമായി, വിഷയ വിദഗ്ധരുമായും വ്യവസായ വിദഗ്ധരുമായും സഹകരിച്ച് പുതിയ കാലത്തെ നൈപുണ്യ മേഖലകളില്‍ ഇഷ്ടാനു സൃതമായ കോഴ്‌സുകള്‍ അസാപ് കേരള വികസിപ്പിക്കും, അവയു ടെ സുഗമമായ നടത്തിപ്പ് സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ ഉറപ്പുവരുത്തും.
തൊഴില്‍ ചെയ്യാന്‍ തയ്യാറുള്ളവര്‍ക്കായി വൈദഗ്ധ്യം, സര്‍ട്ടിഫി ക്കേഷന്‍, ഇന്റേണ്‍ഷിപ്പുകള്‍ എന്നിവയുള്ള ടാലന്റ് പൂള്‍ സൃഷ്ടി ക്കും. സ്റ്റാര്‍ട്ട് അപ്പ് മിഷനിലെ പ്രാരംഭ ഘട്ടത്തില്‍ സ്റ്റാര്‍ട്ടപ്പുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളും തമ്മിലുള്ള ആശയവിനിമയം അസാപ് കേരളയും സ്റ്റാര്‍ട്ട് അപ്പ് മിഷനും ചേര്‍ന്ന് സുഗമമാക്കും.
‘റിക്രൂട്ട്-ട്രെയിന്‍-ഡിപ്ലോയ്’ മാതൃകയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള റിക്രൂട്ട്‌മെന്റ് ഏജന്‍സിയായി അസാപ് കേരള സേവനം വിപു ലീകരിക്കും, അതേസമയം കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്റ്റാര്‍ട്ടപ്പുകളും, വിവിധ ടെക്‌നോളജി ബിസിനസ് ഇന്‍കുബേറ്ററുകളില്‍ വിവിധ തൊഴില്‍ മേഖലകള്‍ക്ക് കീഴിലുള്ള ജോലികള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ സഹായിക്കും.സ്റ്റാര്‍ട്ടപ്പുകള്‍ക്ക് താത്കാലിക സ്റ്റാഫിംഗിനുള്ള കഴിവ് നിലനിര്‍ത്തുന്നതിനും ഇതര കമ്പനികളില്‍ അനുയോ ജ്യമായ തൊഴില്‍ കണ്ടെത്തുന്നതിനുള്ള നോഡല്‍ ഏജന്‍സിയായും അസാപ് കേരള പ്രവര്‍ത്തിക്കും. അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ അതിന്റെ ഉപകേന്ദ്രങ്ങളും സ്ഥാപിക്കും