മണ്ണാര്‍ക്കാട്: കേരളത്തില്‍ രൂക്ഷമാകുന്ന പേപ്പട്ടി ആക്രമണത്തി നും തെരുവുനായ ശല്ല്യത്തിനുമെതിരെ ശക്തമായ നടപടിയെടു ക്കണമെന്നാവശ്യപ്പെട്ട് മണ്ണാര്‍ക്കാട് ആസ്ഥാനമായി പ്രവര്‍ത്തി ക്കുന്ന ഹ്യൂമണ്‍ ഡെവലപ്പ്‌മെന്റ് ആന്‍ഡ് എന്‍വിയോണ്‍മെന്റ് പ്രൊട്ടക്ഷന്‍ ഫൗണ്ടേഷന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പി ച്ചു.തെരുവുനായ ജീവല്‍ പ്രശ്‌നമായി മാറിയിട്ടും ഇവയെ അമര്‍ച്ച ചെയ്യാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നും ഫല പ്രദമായ നടപടികളുണ്ടാകുന്നില്ലെന്നും സര്‍ക്കാരുകളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും വിഷയത്തില്‍ നിശ്ശബ്ദത തുടരുകയാണെന്നും എ ച്ച്ഡിഇപിഎഫ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.സുപ്രീം കോടതി അഭിഭാ ഷകരായ അഡ്വ.ജുനൈസ് പടലത്ത്,അഡ്വ.പ്രസാന്ത് കുളമ്പില്‍ എന്നിവര്‍ മുഖേനെയാണ് എച്ച്ഡിഇപിഎഫ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.സംസ്ഥാനത്തെ തെരുവുനായ പ്രശ്‌നം സുപ്രീം കോടതി ഈ മാസം 28ന് പരിഗണിക്കുന്ന വേളയില്‍ വിവിധ ഹര്‍ജികളോടൊ പ്പം എച്ച്ഡിഇപിഎഫിന്റെ ഹര്‍ജിയും കോടതി പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അഡ്വ.ജുനൈസ് പടലത്ത് അറിയിച്ചു.