പാലക്കാട് : തെങ്കര പഞ്ചായത്തിലെ തത്തേങ്ങലത്ത് എന്‍ഡോസള്‍ ഫാന്‍ ബാധിതരെ കണ്ടെത്താന്‍ പുതിയ പരിശോധന നടത്തണമെ ന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും ജി ല്ലാ കളക്ടര്‍ക്കും ഉത്തരവ് നല്‍കി.പാലക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ നടന്നസിറ്റിംഗിലാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജു നാഥിന്റെ ഉത്തരവ്.
തെങ്കര തത്തേങ്ങലത്ത് പ്ലാന്‍േറഷന്‍ കോര്‍പ്പറേഷന്റെ സ്ഥലത്ത് സൂക്ഷിച്ചിട്ടുള്ള എന്‍ഡോസള്‍ഫാന്‍ ശേഖരം മാറ്റുന്നതുമായി ബന്ധ പ്പെട്ട് പ്രദേശവാസികള്‍ എന്‍ഡോസള്‍ഫാന്‍ ബാധിതരാണോ എന്ന റിയുന്നതിനായി ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ വിദഗ്ദ്ധ ഡോക്ടര്‍മാരടങ്ങുന്ന സംഘം 2015 മെയില്‍ എന്‍ഡോസള്‍ഫാന്‍ സ്‌ക്രീനിംഗ് ടെസ്റ്റ് നടത്തിയി രുന്നു.
ആറ് വര്‍ഷം മുമ്പ് നടത്തിയ പരിശോധനയുടെ ഫലം അനുസരിച്ച് 45 പേര്‍ക്ക് പലവിധ രോഗങ്ങള്‍ കണ്ടെത്തിയിരുന്നു.പഴയ പരിശോധ ന ഫലം അനുസരിച്ച് ഇപ്പോള്‍ ഒരു വിലയിരുത്തല്‍ സാധ്യമല്ലെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. തുടര്‍ന്നാണ് പുതിയ പരിശോധനക്ക് ഉത്തരവ് നല്‍കിയത്. കേരളശേരി ഗ്രാമപഞ്ചായത്തംഗം പി.രാജീവ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.