ഷോളയൂര്‍: ഷോളയൂരിലെ മൂന്ന് വയസ്സു മുതല്‍ പത്ത് വയസ്സു വ രെയുള്ള കുട്ടികള്‍ക്ക് വിളര്‍ച്ചാ രോഗത്തില്‍ നിന്നും രക്ഷയേ കാന്‍ രക്തശോഭ പദ്ധതിക്ക് തുടക്കമായി.ഷോളയൂര്‍ കുടുംബാ രോഗ്യ കേന്ദ്രം ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.രക്ത കുറവ് നേരത്തെ കണ്ടെത്തി തുടര്‍ ചികിത്സ നല്‍കി കുട്ടികളില്‍ രക്തകുറവ് മൂലമുള്ള മരണം തടയുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പ്രതിരോധ കുത്തിവെപ്പുകളുടെ ഭാഗമായി കുട്ടികള്‍ക്കെല്ലാം കുടും ബാരോഗ്യ കേന്ദ്രത്തിന്റെ സേവനം വര്‍ഷത്തിലുട നീളം ലഭ്യമാ കുന്നുണ്ട്.എല്ലാ സബ് സെന്ററുകളിലും അതിവേഗം ഹീമോഗ്ലോബി ന്‍ പരിശോധിക്കാന്‍ സാധ്യമാകുന്ന ഹീമോഗ്ലോബിനോമീറ്ററും ലഭ്യ മാണ്.ബുധനാഴ്ചകളില്‍ കുടുംബാരോഗ്യ കേന്ദ്രത്തിലും മറ്റ് സബ്സെ ന്ററുകളില്‍/ ഊരുകളില്‍ ഒആര്‍ഐ മുതലായ ക്യാമ്പുകള്‍ക്കൊ പ്പം രക്തശോഭ സ്‌ക്രീനിംഗ് ക്യാമ്പും ജെപിഎച്ച്എന്‍മാര്‍ മുടക്കം കൂടാതെ നടത്താന്‍ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശം നല്‍കിയി ട്ടുണ്ട്.
ഗുരുതരമായ വിളര്‍ച്ച ബാധിച്ച കുട്ടികളെ അതേ ദിവസം തന്നെയും ഗുരുതരമല്ലാത്ത വിളര്‍ച്ച ബാധിച്ച കുട്ടികളെ രണ്ട് ദിവസത്തിനക വും തുടര്‍ ചികിത്സക്കും പരിശോധനകള്‍ക്കും വേണ്ടി കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ എത്തിക്കാന്‍ നടപടിക ള്‍ സ്വീകരിക്കാനും മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശിച്ചു.ക്യാമ്പ് നട ത്തിയതിന്റെയും കുട്ടിയെ സംബന്ധിച്ച ഹീമോ ഗ്ലാബിന്‍ അളവ്, ഫോളോ അപ്പ് എന്നിവയുള്‍പ്പടെയുള്ള സമഗ്ര വിവരങ്ങള്‍ പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തി സൂക്ഷിക്കാനും മാസാവസാനും റിപ്പോ ര്‍ട്ട് സമര്‍പ്പിക്കാനും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി യിട്ടുണ്ട്.
ഗോത്ര വിഭാഗത്തിന്റെ ആരോഗ്യ സുരക്ഷിതത്വം ഉറപ്പാക്കുന്ന തിന്റെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രം നടപ്പിലാക്കുന്ന മൂന്നാ മത്തെ സ്‌പെഷല്‍ പൈലറ്റ് പദ്ധതിയാണ് രക്തശോഭ.നേരത്തെ നവ വധുക്കള്‍ക്കായി പ്രത്യേക സ്‌ക്രീനിംഗ് പരിപാടിയും, കൗമാരക്കാ ര്‍ക്കായി തെമ്പ് സ്‌ക്രീനിംഗ് പരിപാടിയും സംഘടിപ്പിച്ചിരുന്നു.
രക്തശോഭ പദ്ധതിയുടെ ഉദ്ഘാടനം കുടുംബാരോഗ്യ കേന്ദ്രം കോ ണ്‍ഫറന്‍സ് ഹാളില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി രാമമൂര്‍ത്തി നിര്‍വഹിച്ചു.മെഡിക്കല്‍ ഓഫീസര്‍ ഡോ.ബിനോയ് ബാബു അധ്യ ക്ഷനായി.പബ്ലിക് ഹെല്‍ത്ത് നഴ്‌സ് റുക്കിയ റഷീദ്,പിആര്‍ഒ ജോബി തോമസ് സംസാരിച്ചു.ആശാ വര്‍ക്കര്‍മാര്‍,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍ സ്‌പെക്ടര്‍മാര്‍,ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍,ആശുപത്രി ജീവനക്കാര്‍ എന്നിവര്‍ സംബന്ധിച്ചു.ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ് എസ് കാളിസ്വാമി സ്വാഗതവും ജെപിഎച്ച്എന്‍ പ്രിയ നന്ദിയും പറഞ്ഞു.