മണ്ണാര്‍ക്കാട്:രാജ്യത്തെ കാര്‍ഷിക മേഖലയെ കുത്തകകള്‍ക്ക് തീ റെഴുതാനും കര്‍ഷകരെ സാമ്പത്തികമായി തകര്‍ക്കാനുമുള്ള ശ്രമ മാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്നതെന്ന് സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ ആരോപിച്ചു.സെപ്തംബര്‍ 15 മുതല്‍ ആരംഭിക്കുന്ന അംഗത്വ പ്രചാരണത്തിന്റെ ഭാഗമായി കുമരംപുത്തൂര്‍ ഉബൈദ് ചങ്ങലീരി ഹാളില്‍ നടന്ന പാലക്കാട് ജില്ലാ സ്വതന്ത്ര കര്‍ഷക സംഘം സ്‌പെഷല്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ബ്രിട്ടീഷുകാരേക്കാളും കൊടിയ ദ്രാഹമാണ് കേന്ദ്രം ജനങ്ങളോട് ചെയ്യുന്നത്.കര്‍ഷക പ്രക്ഷോഭം നിര്‍ത്താനായി നല്‍കിയ ഉറപ്പുകള്‍ പാലിക്കുന്നില്ല.ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചതിയാണ് ചെയ്തത്. നാളികേര സംഭരണം പ്രഹസനമാക്കി വിലയില്ലാതാക്കി.നെല്ലുസംഭരണം, പച്ചക്കറി സംഭരണം എന്നിവ നടക്കുന്നില്ല.ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ് ഇരു സര്‍ക്കാരുകളുമെന്നും കുറുക്കോളി മൊയ്തീന്‍ കുറ്റപ്പെടുത്തി.
ജില്ലാ പ്രസിഡന്റ് എം. മമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കളത്തില്‍ അബ്ദുല്ല മുഖ്യപ്രഭാഷണം നടത്തി. മുസ് ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. എന്‍.ഷംസുദീന്‍ എം എല്‍.എ മുഖ്യാതിഥിയായിരുന്നു. മുസ് ലിം ലീഗ്ജില്ലാ ഭാരവാഹി കളായ കല്ലടി അബൂബക്കര്‍ , പൊന്‍പാറ കോയക്കുട്ടി ,എം.എസ് അലവി, റഷീദ് ആലായന്‍ ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ബുഷറ ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടി , കെ. കെ. അബ്ദുറഹ്മാന്‍ ,നസീര്‍ വളയം ,അഡ്വ.നാസര്‍ കൊമ്പത്ത് ,ടി. എ.സലാം ,എസ്.കുമാരന്‍ ,ആര്‍. രവീന്ദ്രന്‍ ,മുഹമ്മദലി അന്‍സാരി ,പി.കെ.’ അബ്ദുല്ല മാസ്റ്റര്‍ ,കെ .ടി.ഹംസപ്പ, യൂസഫ് മാസ്റ്റര്‍ ,എം .പി എ ബക്കര്‍ ,പി.കെ അബ്ദുല്ലക്കുട്ടി ,ആലി മുഹമ്മദ് ,എം വി ജലീല്‍ ,പാറശീരിഹസന്‍ ,പി. മൊയ്തീന്‍ ,മുഹമ്മദലി ആലായന്‍ ,എം. കു ഞ്ഞിമുഹമ്മദ് ,മുഹമ്മദലി ബുസ്താനി, മുസ്തഫ തിരുണ്ടിക്കല്‍ ,പത്തി ല്‍ മൊയ്തുണ്ണി ,സി. അബ്ദുസ്സലാം ,ബാലഗോപാല്‍ ,സഹദ് അരിയൂര്‍ ,സിദീഖ് മല്ലിയില്‍ ,നൗഷാദ് വെള്ളപ്പാടം പ്രസംഗിച്ചു. മണ്ഡലം നിരീക്ഷകരെയും റിട്ടേണിങ് ഓഫീസര്‍മാരെയും നിശ്ചയിച്ചു.ജില്ല ജനറല്‍ സെക്രട്ടറി കെ.ടി.എ ലത്തീഫ് സ്വാഗതവും ജില്ലാസെക്രട്ടറി കെ.പി.ജലീല്‍ നന്ദിയും പറഞ്ഞു.